കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സെന്തിൽ ബാലാജിയുടെ ഭാര്യ മേഘല സമർപ്പിച്ച ഹാബിയസ് കോർപ്പസ് ഹർജി നിലനിലക്കില്ലെന്നും കോടതി വ്യക്തമാക്കി.
ആദ്യ 15 ദിവസത്തിനപ്പുറം പൊലീസ് കസ്റ്റഡി അനുവദിക്കില്ലെന്ന അനുപം കുൽക്കർണിയുടെ വിധി വീണ്ടും പരിഗണിക്കുന്നതിനായി വിശാല ബെഞ്ചിന് ബെഞ്ച് റഫർ ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതി ബെഞ്ചിന്റെ ഭൂരിപക്ഷാഭിപ്രായത്തെ ചോദ്യം ചെയ്ത് മന്ത്രി സെന്തിൽ ബാലാജിയും ഭാര്യയും നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.
ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
ഇഡി കസ്റ്റഡിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കാലയളവും ബെഞ്ച് ഒഴിവാക്കി. കൂടുതൽ അന്വേഷണത്തിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിടുകയും ചെയ്തു. അതേസമയം കസ്റ്റഡിയിൽ വിടാനുള്ള ബെഞ്ചിന്റെ തീരുമാനത്തെ കപിൽ സിബൽ ശക്തമായി എതിർത്തു.