നുഹ് കലാപം: കല്ലേറുണ്ടായ ഹോട്ടല്‍ പൊളിച്ചുനീക്കി, ആസൂത്രിതമെന്ന വാദത്തിൽ അന്വേഷണത്തിനുത്തരവിട്ട് ആഭ്യന്തരമന്ത്രി അനില്‍ വിജ്

ഹരിയാനയിലെ നുഹില്‍ അടുത്തിടെ നടന്ന അക്രമങ്ങളെക്കുറിച്ചുള്ള വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നുവെന്ന സിഐഡി ഇന്‍സ്‌പെക്ടറുടെ വാദത്തില്‍ അന്വേഷണത്തിനുത്തരവിട്ട് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. താൻ എസിഎസിനോടും ഡിജിപിയോടും ചോദിച്ചു, അവര്‍ക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് പറയുന്നത്. ഇപ്പോള്‍, ഒരു സിഐഡി ഇന്‍സ്പെക്ടര്‍ തനിക്ക് എല്ലാം നേരത്തെ അറിയാമായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാകുകയാണ്. അങ്ങനെ അറിയാമായിരുന്നെങ്കില്‍ അദ്ദേഹം ആരെയാണ് ഇത് അറിയിച്ചത്?’ മന്ത്രി ചോദിച്ചു. ഇരു സമുദായങ്ങളും വളരെക്കാലമായി സമാധാനപരമായാണ് നുഹില്‍ താമസിക്കുന്നതെന്നും സംസ്ഥാനത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി സൂചന നല്‍കി.

അതിനിടെ ഹരിയാനയിലെ വർഗീയ സംഘർഷങ്ങളുടെ കേന്ദ്രമായി പ്രവർത്തിച്ച നുഹിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി സർക്കാർ. നുഹിന്റെ എസ്‌കെഎം ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപമുള്ള കെട്ടിടങ്ങളും കുടിലുകളുമാണ് പൊളിച്ചു നീക്കിയത്. ജൂലൈ 31ന് പ്രദേശത്ത് നടന്ന കലാപത്തിൽ ഉൾപ്പെട്ടവരാണ് ഈ സ്ഥാപനങ്ങളിലെ താമസക്കാരെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് അനധികൃത കുടിയേറ്റക്കാരുടെ കൈയേറ്റം നശിപ്പിച്ചിരുന്നു. ഹരിയാന അർബൻ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പൊളിച്ചു നീക്കൽ നടത്തിയത്. നൽഹാർ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ആശുപത്രിക്ക് മുന്നിലെ അനധികൃത കൈയേറ്റങ്ങളും അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു.

ജൂലൈ 31 ന് വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയിലുണ്ടായ കല്ലേറും അക്രമവുമാണ് ഹരിയാനയില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചത്. അക്രമത്തില്‍ രണ്ട് ഹോം ഗാര്‍ഡുകളുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു . സംസ്ഥാനത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച നടപടി ഹരിയാന സര്‍ക്കാര്‍ ഓഗസ്റ്റ് 8 വരെ നീട്ടി. പല്‍വാളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഓഗസ്റ്റ് 7 വരെ നീട്ടിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 216 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

മുസ്ലീം ആധിപത്യ പ്രദേശമായ നുഹിലെ നല്‍ഹാര്‍ ക്ഷേത്രത്തിന് സമീപം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. അക്രമം വൈകാതെ ഗുരുഗ്രാമിലേക്കും സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും വ്യാപിക്കുകയും രണ്ട് ഹോംഗാര്‍ഡുകളും ഒരു ഇമാമും ഉള്‍പ്പെടെ ആറ് പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...