സൂര്യാതപപ്രതിരോധം: തൊഴിലാളികള്‍ക്ക് ബോധവത്‌കരണ ക്യാംപെയിനുകളുമായി ഷാർജ എല്‍ എസ് ഡി എ

ഷാർജ ലേബർ സ്റ്റാൻഡേർഡ്സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ കിഴക്കൻ പ്രദേശങ്ങളിൽ കനത്ത ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള ആരോഗ്യബോധവത്‌കരണ ക്യാംപെയിനുകള്‍ ആരംഭിച്ചു. അൽ ദൈദ് ഏരിയയിൽ ആണ് ഷാർജ എല്‍ എസ് ഡി എ ആരോഗ്യ ബോധവത്‌കരണ ക്യാംപെയിനുകള്‍ തുടക്കമിട്ടത്. ഷാർജ ദൈദ് എക്സ്പോ സെന്‍ററിലായിരുന്ന പരിപാടി. “നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യ”മെന്നതാണ് ക്യാംപെയിന്‍ മുന്നോട്ടുവയ്ക്കുന്ന സന്ദേശം.

യു എ ഇ യിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കടുത്ത ചൂടില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഉച്ച വിശ്രമനിയമം നടപ്പിലാക്കിയിട്ടുണ്ട്. ചൂട് കൂടുന്നത് മൂലമുണ്ടാകുന്ന ആരോഗ്യാവസ്ഥകളെ സംബന്ധിച്ചുളള ബോധവത്‌കരണം ലക്ഷ്യമിട്ട് എല്‍ എസ് ഡി എ ജൂണ്‍ 15 മുതല്‍ ഹീറ്റ് എക്സോസ്ഷന്‍ ക്യാംപെയിനും നടത്തുന്നുണ്ട് .ഇതിന്‍റെ ഭാഗമായാണ് ആരോഗ്യ സംരക്ഷണ ബോധവത്‌കരണ പരിപാടിയും സംഘടിപ്പിച്ചത്. അല്‍ ദൈദ് മേഖലയില്‍ നടന്ന ആദ്യ പരിപാടിയില്‍ എൽഎസ് ഡി എ ചെയർമാൻ സലേം യൂസഫ് അൽ ഖസീറും മുതിർന്ന എൽഎസ് ഡി എ ഉദ്യോഗസ്ഥരും പങ്കെടുത്തു. ചൂടേല്‍ക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നത് സംബന്ധിച്ച് തൊഴിലാളികളെ ബോധവത്‌കരിക്കുമെന്നും ഇതിനായി ശില്‍പശാലകള്‍ നടത്തുമെന്നും എല്‍ എസ് ഡി എ ചെയർമാൻ സലേം യൂസഫ് അൽ ഖസീർ പറഞ്ഞു.

Salem Yousef Al Qaseer, Chairman of the Labour Standards Development Authority in Sharjah (LSDA)

എൽഎസ്ഡിഎയിൽ നിന്നുള്ള ടീമുകൾ അൽ ദൈദ് പ്രദേശത്തെ തൊഴിലാളികളെ സൂര്യാഘാതത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും അത് തടയുന്നതിനുള്ള വഴികളെക്കുറിച്ചും ബോധവത്‌കരിക്കാൻ ലക്ഷ്യമിട്ട് സൈറ്റ് സന്ദർശനങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. ഉച്ചസമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ തൊഴിലാളികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോധവത്‌കരണബുക്കുകളും സമ്മാനങ്ങളും തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു.

ജൂൺ 15 മുതൽ സെപ്തംബർ 15 വരെ ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഉച്ചവിശ്രമനിയമം എന്ന തീരുമാനത്തെ അതോറിറ്റി അഭിനന്ദിച്ചു. കഠിനമായ വേനൽച്ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനും സേവനങ്ങൾ നൽകാനുമാണ് ഈ നടപടി ലക്ഷ്യമിടുന്നത്. കനത്തചൂടിൽ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് തൊഴിലാളികൾക്ക് അവബോധം വർദ്ധിപ്പിക്കുക, ഉയർന്ന താപനിലയെ നേരിടാൻ സജ്ജരാക്കുക, ഉച്ചസമയത്ത് ജോലി നിരോധിക്കുന്ന നിയമം കർശനമായി പാലിക്കുന്നത് ഉറപ്പാക്കുക, ആത്യന്തികമായി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ഈ തീരുമാനം നടപ്പിലാക്കുന്നത് വഴി തൊഴിലാളികളുടെ ജീവിത നിലവാരവും ജോലിയുടെ ഗുണനിലവാരവും ഗണ്യമായി മെച്ചപ്പെടുത്തി, ചൂടിൽ നിന്നും ക്ഷീണത്തിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കാനും സഹായകരമാവും.

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...