മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. ശാസ്ത്രത്തെ രക്ഷിക്കാൻ സ്പീക്കർ വരണ്ട ആവശ്യം ഇല്ല, സഭ മര്യാദക്ക് നടത്തിയാൽ മതി എന്ന് കെ മുരളീധരൻ എംപി പറഞ്ഞു. ശാസ്ത്രത്തെ രക്ഷിക്കാനുള്ള അവതാരങ്ങളെ കേരളത്തിൽ ആവശ്യമില്ല. എല്ലാ ദൈവങ്ങളെയും വിശ്വാസങ്ങളെയും ഭക്തരുടെ വികാരങ്ങളെയും മാനിക്കണം.
എൻഎസ്എസിനെ വർഗീയമായി ചിത്രീകരിക്കാൻ സിപിഎം നോക്കേണ്ട. ഭരണപരാജയം മറയ്ക്കാൻ ഗണപതിയെ കൂട്ടുപിടിക്കുകയാണ്, അത് വേണ്ട. ശബരിമലയിൽ കൈ പൊള്ളിയവരാണ് കേരളത്തിലെ സിപിഎം. ഗണപതി വിഷയത്തിൽ കൈയ്യും മുഖവും പൊള്ളും. സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയണമെന്നും കെ മുരളീധരൻ പറഞ്ഞു.