യുഎഇയില്‍ 2023 ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി ഡീസലിന് 19 ഫിൽസും പെട്രോളിന് 14 ഫിൽസും വർധിപ്പിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.14 ദിര്‍ഹമാണ് പുതിയ വില. ലിറ്ററിന് ജൂലൈയിലെ 3 ദിർഹത്തിനെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തിൽ 3.14 ദിർഹം നൽകേണ്ടി വരും.
ജൂലൈയിൽ 2.89 ദിർഹമായിരുന്ന സ്‌പെഷ്യൽ 95 പെട്രോളിന് ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 3.02 ദിർഹം നൽകേണ്ടി വരും. 13 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.95 ദിർഹം നൽകേണ്ടി വരും, ജൂലൈയിൽ ഇതിന് 2.81 ദിർഹമായിരുന്നു. 14 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഡീസലിന് 2.95 ദിര്‍ഹമാണ് പുതിയ വില. ജൂലൈയില്‍ ഇത് 2.76 ദിര്‍ഹമായിരുന്നു. ഡീസലിന് 19 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് ഒന്നാം തീയ്യതി മുതല്‍ യുഎഇയില്‍ ഉടനീളം പുതിയ വില നിലവില്‍ വരും.