ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം. ശനിയാഴ്ച പുലർച്ചെ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. പുലർച്ചെ 12.53നാണ് സംഭവം. 69 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിലിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മിസോറാമിലും കാംബെൽ ബേയിലും രണ്ട് ഭൂകമ്പങ്ങൾ സംഭവിച്ചിരുന്നു. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കാംബെൽ ഉൾക്കടലിൽ ഉണ്ടായപ്പോൾ മിസോറാമിൽ റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.