ബാങ്കോക്കിൽ നടക്കുന്ന 25-ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണ്ണം. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യർരാജി സ്വർണ്ണം നേടി. 13.09 സെക്കന്റിലാണ് 23 കാരിയായ യർരാജി ഫിനിഷ് ചെയ്തത്. ജ്യോതിയുടെ കന്നി ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പാണിത്.
ജാപ്പനീസ് താരങ്ങളായ ടെറാഡ അസുക്ക (13.13) വെള്ളിയും മസുമി അയോകി (13.26) വെങ്കലവും സ്വന്തമാക്കി.