സിപിഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം. തിരുവനന്തപുരത്ത് ഒരു സമരവുമായി ബന്ധപ്പെട്ട് കേസിൽപ്പെട്ട പാർട്ടി പ്രവർത്തകരെ ജാമ്യത്തിലിറക്കാൻ എട്ടു ലക്ഷം രൂപ സിപിഎം പിരിച്ചിരുന്നു. ജില്ലാ നേതൃത്വം സംഘടിപ്പിച്ച സമരങ്ങളെത്തുടര്‍ന്ന് 20 സി.പി.എം പ്രവര്‍ത്തകർ കേസിൽ അകപ്പെട്ടിരുന്നു. ഇവരുടെ കേസ് നടത്തിപ്പിനും ജാമ്യത്തുകയ്ക്കുമായി പാർട്ടി എട്ട് ലക്ഷം രൂപ പിരിച്ചു. എന്നാൽ കോടതി കേസിലെ പ്രതികളെ വെറുതെ വിട്ടതിനാൽ ഈ തുക തിരികെ ലഭിച്ചു. എന്നാൽ ഇത് പാർട്ടിക്ക് നൽകിയില്ലെന്നാണ് ജില്ലാ കമ്മറ്റിയംഗത്തിനെതിരെ മുൻ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പരാതി. ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വത്തിനും പരാതി ലഭിച്ചിട്ടുണ്ട്.
രക്തസാക്ഷിഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഏരിയാകമ്മിറ്റി അംഗത്തിനെതിരേ അന്വേഷണം നടത്താന്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണം.