യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗുമായി കൂടിക്കാഴ്ച്ച നടത്തി. മാസങ്ങളായി നിലനില്‍ക്കുന്ന യുഎസ്-ചൈന ബന്ധത്തിലെ പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ചയെന്നാണ് വിലയിരുത്തുന്നത്. അഞ്ച് വര്‍ഷത്തിനിടെ ചൈനയിൽ എത്തുന്ന ആദ്യത്തെ സ്റ്റേറ്റ് സെക്രട്ടറിയും 2021 ല്‍ ജോ ബൈഡന്‍ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ചൈനയിൽ എത്തുന്ന ഏറ്റവും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനുമാണ് ആന്റണി ബ്ലിങ്കെന്‍.

തായ്‌വാന്‍ പ്രശ്നം ചൈന-യുഎസ് ബന്ധങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണെന്നും ഏറ്റവും വലിയ അപകടസാധ്യതയുള്ളതാണെന്നും ക്വിന്‍ ഗാംഗ് യുഎസ് നയതന്ത്രജ്ഞനോട് അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ഇരുരാജ്യങ്ങളും സംഘര്‍ഷങ്ങള്‍ കുറയ്ക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായും അറിയുന്നു.

ഇന്ന് ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്‍ വാങ് യിയുമായി ബ്ലിങ്കെന്‍ കൂടിക്കാഴ്ച നടത്തും. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഫെബ്രുവരിയിലാണ് ബ്ലിങ്കന്റെ ചൈനീസ് യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചൈനയുടെ ചാര ബലൂണ്‍ യുഎസിലേക്ക് കടന്നതിനെ തുടര്‍ന്ന് ബ്ലിങ്കന്റെ യാത്ര മാറ്റിവെക്കുകയായിരുന്നു. ചാര ബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഉയര്‍ന്നിരുന്നു. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന തായ്‌വാന്‍ എന്ന സ്വയം ഭരണ ദ്വീപിന്റെ പേരിലും ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ട്.

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കഴിഞ്ഞദിവസം കുട്ടിയെ കടിച്ച പാമ്പിൻറെ അതേ വലിപ്പത്തിലുള്ള പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീടിനരികിൽ നിന്ന്...

പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം കൊടികയറി

പൂരപ്രേമികളുടെ ഹരമായ തൃശ്ശൂര്‍ പൂരത്തിന് കൊടികയറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും രാവിലെ 11:00 മണിക്കും 11:15നും കൊടിയേറി. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി...

കോൺഗ്രസിൽ വീണ്ടും മുഖ്യമന്ത്രി പദത്തിനായി പോര് മുറുക്കി മൂന്ന് ഗ്രൂപ്പുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കേരളത്തിൽ ഭരണമാറ്റമുണ്ടായാൽ മുഖ്യമന്ത്രി പദം ആർക്ക് എന്നതിനെച്ചൊല്ലി പടയൊരുക്കം തുടങ്ങി. ഇതോടെ കോൺഗ്രസിൽ കടുത്ത വിഭാഗീയത മറനീക്കി പുറത്തുവരുന്നു. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല...

തൃണമൂൽ ബന്ധം ഉപേക്ഷിച്ചു, പുതിയ പാർട്ടിയുമായി പി വി അൻവർ

തൃണമൂൽ ബന്ധം അവസാനിപ്പിച്ച് പി വി അൻവർ. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി വി അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് പി.വി അൻവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അത്...

തിരിച്ചടിച്ച് ഇറാൻ, അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ഹോർമുസ് കടലിടുക്കിന് സമീപം വെച്ച് തുസ്ക എന്ന ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാനിയൻ...

തമിഴ്‌നാട്ടിൽ പടക്കനിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; മരണം 23 ആയി

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്കനിർമ്മാണ ശാലയിലെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. വിരുദുനഗറിലെ കട്ടനാർപട്ടി ഗ്രാമത്തിന് സമീപമുള്ള പടക്കശാലയിലാണ് അപകടം നടന്നത്. സ്‌ഫോടനത്തിൽ...

ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തു. കപ്പൽ തടയുന്നതിന്റെ വീഡിയോ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വെടിയുതിർക്കുമെന്ന് യുഎസ്...

താത്‌കാലികമായി അടച്ച ദുബായ് ഗ്ലോബൽ വില്ലേജ് ഇന്ന് തുറക്കും

അമേരിക്ക ഇസ്രായേൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങൾ മൂലം അടച്ചിട്ടിരുന്ന ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം ഇന്ന് മുതൽ വീണ്ടും തുടരും. ഗ്ലോബൽ വില്ലേജ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ‘ഞങ്ങൾക്കും നിങ്ങളെ മിസ്...