കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ ക്യൂബ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനമെന്ന് പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും സംഘവും പൊതുപണം പാഴാക്കിയാണ് യാത്രയെന്നും ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിലാണ്, ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും ക്യൂബയിൽ പോയത് കൊണ്ട് എന്ത് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം തകർന്നു. കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി വച്ച് സംസ്ഥാന സർക്കാർ കളിക്കുകയാണ്. കേരളത്തിലെ സർവകലാശാലകളിൽ നിയമങ്ങൾ തകർന്നുവെന്നും ഇപ്പോൾ ഭരണഘടനാ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് സർക്കാർ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.