മണിപ്പൂരിൽ വീണ്ടും സംഘർഷം, ഒൻപത് പേർ കൊല്ലപ്പെട്ടു, പത്ത് പേർക്ക് പരിക്ക്

മണിപ്പൂരിൽ ചൊവ്വാഴ്‌ച വൈകീട്ട് റിപ്പോർട്ട് ചെയ്‌ത പുതിയ അക്രമ സംഭവത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. മൈതേയ് ആധിപത്യമുള്ള ഇംഫാൽ ഈസ്‌റ്റ് ജില്ലയുടെയും ആദിവാസി ഭൂരിപക്ഷമുള്ള കാങ്‌പോകി ജില്ലയുടെയും അതിർത്തിയിൽ ഖമെൻലോക് മേഖലയിൽ വെടിവെപ്പ് ഉണ്ടായതായാണ് വിവരം. അക്രമത്തിൽ പരിക്കേറ്റ പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കുക്കി തീവ്രവാദികൾ മെയ്തേയ് പ്രദേശങ്ങൾക്ക് സമീപം ബങ്കറുകൾ നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേന അവരെ തടയുകയായിരുന്നു, ഇതാണ് വെടിവെപ്പിൽ കലാശിച്ചത്.

മണിപ്പൂരിൽ ഒരു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിൽ നൂറിലധികം ​​പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 310 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സൈന്യത്തെയും അർദ്ധ സൈനികരെയും വിന്യസിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ, അത്യാധുനിക ആയുധങ്ങളുമായെത്തിയ തീവ്രവാദികൾ ഇംഫാൽ കിഴക്കൻ ജില്ലയുടെയും കാങ്‌പോക്കി ജില്ലയുടെയും അതിർത്തിയിലുള്ള ഖമെലോക്ക് പ്രദേശത്തെ ഗ്രാമവാസികളെ വളഞ്ഞ് ആക്രമണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തീസ് ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനത്തോളമുള്ള ആദിവാസികളായ നാഗകളും കുക്കികളും മലയോര ജില്ലകളിലാണ് താമസിക്കുന്നത്. ഇംഫാൽ ഈസ്‌റ്റിലും ഇംഫാൽ വെസ്‌റ്റിലും രാവിലെ 5 മുതൽ വൈകുന്നേരം 6 വരെ കർഫ്യൂവിൽ ഏർപ്പെടുത്തിയിരുന്ന ഇളവ്, അധികൃതർ വെട്ടിക്കുറച്ചു. രാവിലെ 5 മുതൽ 9 വരെയായാണ് കർഫ്യൂവിൽ ഉളവുണ്ടാവുക.

വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്നുവീണു, മൂന്നു തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്നു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡാണ് തകർന്നുവീണത്. ലോഡിങ് തൊഴിലാളികളായ അഷ്‌റഫ്, ജബ്ബാർ, ബഷീർ എന്നിവരാണ് ഈ അപകടത്തിൽപെട്ട് മരിച്ചത്....

സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവന്നേക്കുമെന്ന് സൂചന

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞതിന് പിന്നാലെ ഇന്ത്യൻ ടീമിൽ മാറ്റം വരുത്താൻ സാധ്യത. സിംബാബ് വെക്ക് എതിരായ അടുത്ത ടി20 ലോകകപ്പ് മത്സരത്തിൽ സഞ്ജു സാംസൺ കളിക്കും എന്ന വിധത്തിൽ...

പാലക്കാട് കരുത്ത് കാട്ടാൻ ശോഭ സുരേന്ദ്രൻ എത്തുമോ?

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കരുത്തുറ്റ സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരിക്കുമെന്ന് റിപോർട്ടുകൾ. പാലക്കാട് അല്ലെങ്കിൽ കായംകുളം സീറ്റുകളിൽ ശോഭ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. എട്ടിലേറെ മണ്ഡലങ്ങളിൽ ശോഭ സുരേന്ദ്രന്‍റെ പേര് പരിഗണനയിൽ...

യുഎഇയിൽ സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു

യുഎഇയിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 22 വരെ നാല് ദിവസം പ്രഖ്യാപിച്ചു. സ്വകാര്യ മേഖല ജീവനക്കാർക്ക് മാർച്ച് 19 മുതൽ 21 വരെ മൂന്ന് ദിവസമാണ് അവധി. എന്നാൽ...

ടി20 ലോകകപ്പിൽ പുതിയ റെക്കോർഡ് കുറിച്ച് ബൗളർ ജസ്പ്രീത് ബുംറ

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർമാരുടെ പട്ടികയിൽ ബുംറ ഒന്നാമതെത്തി. അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പർ 8 മത്സരത്തിലാണ് ഈ റെക്കോർഡ് നേട്ടം. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാല് ഓവറിൽ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25-ന് ഇസ്രായേൽ സന്ദർശിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിൽ സന്ദർശനത്തിന് ഒരുങ്ങുന്നു. ഈ മാസം 25-ന് ആണ് മോദി ഇസ്രായേലിൽ എത്തുക. ബുധനാഴ്ച ഇസ്രായേലിലെത്തുന്ന മോദി, ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുമെന്നും സൂചനയുണ്ട്. കഴിഞ്ഞ...

മുൻ റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യവും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ മുകുൾ റോയ് (71) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദീർഘകാലമായി...

പാർട്ടി ആവശ്യപ്പെട്ടാൽ തൃശൂരിൽ മത്സരിക്കുമെന്ന് പത്മജ വേണുഗോപാൽ

തൃശൂർ: വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ തൃശൂരിൽ മത്സരിക്കുമെന്ന് പത്മജ വേണുഗോപാൽ. തൃശൂരിൽ മത്സരിക്കേണ്ടി വന്നാൽ സന്തോഷത്തോടെ അത് ഏറ്റെടുക്കും. പാർട്ടി മത്സരിക്കണമെന്ന് പറഞ്ഞാൽ ഞാൻ തൃശൂരേ തിരഞ്ഞെടുക്കൂബിജെപി ദേശീയ നേതൃത്വം...