തങ്ങൾസ് ജ്വല്ലറിയുടെ 20-ാമത്തെ ഷോറൂം ഉദ്ഘാടനം ജൂൺ പതിനൊന്നിന് ദുബായിൽ

തങ്ങൾസ് ജ്വല്ലറിയുടെ 20-ാമത്തെ ഷോറൂം ജൂൺ പതിനൊന്നിന് ദുബായ് മീനാ ബസാറിലെ അൽ ഫഹിദി സ്ട്രീറ്റിൽ പ്രവർത്തനമാരംഭിക്കും. ഇന്ത്യൻ സിനിമ താരം ദിഷാ പടാണി വൈകുന്നേരം 5.30 ന് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും. തങ്ങൾസ് ജ്വല്ലറിയുടെ യുഎഇയിലെ ഏറ്റവും വലിയ ഷോറൂമാണ് പുതുതായി ആരംഭിക്കുന്നത്.

പുതിയ ഷോറൂമിനെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂൺ പതിനൊന്നിന് 1000 ദിർഹത്തിന് പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും ​സ്വർണ്ണ നാണയം സൗജന്യമായി ലഭിക്കും. ഡയമണ്ട്, ആന്റിക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി തുടങ്ങി നിരവധി കളക്ഷനുകളാണ് തങ്ങൾസ് ജ്വല്ലറി ഒരുക്കിയിരിക്കുന്നത്. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്.

കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും ആണ് തങ്ങൾസ് ജ്വല്ലറികൾ ഉള്ളത്. 2025 ആവുമ്പോഴേക്കും തങ്ങൾസ് ജ്വല്ലറി വിവിധയിടങ്ങളിലായി 50 ശാഖകൾ ഉള്ള വലിയ സംരംഭമായി മാറാനാണ് തയ്യാറെടുക്കുന്നത് എന്ന് തങ്ങൾസ് ജ്വല്ലറി ചെയർമാനായ മുനിർ പറഞ്ഞു. ഒമാൻ, ഖത്തർ, മലേഷ്യ, യുഎഇ എന്നി രാജ്യങ്ങളിൽ തങ്ങൾസ് ജ്വല്ലറിയുടെ ശാഖകൾ ഉണ്ട്. ഫാക്ടറികളിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് മികച്ച സ്വർണ്ണാഭരണങ്ങൾ എത്തിക്കുന്നതിനാണ് മുൻഗണന എന്നും ഡയമണ്ട് ആഭരണങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകുന്നുണ്ടെന്നും തങ്ങൾസ് ജ്വല്ലറി ജനറൽ മനേജർ ഷിബു ഇസ്മയിൽ പറഞ്ഞു.

1974ൽ കോഴിക്കോട് കൊടുവള്ളിയിൽ പുഴങ്ങര ഹംസ ഹാജി ആണ് തങ്ങൾസ് ജ്വല്ലറി ആരംഭിച്ചത്. മകനും ജ്വല്ലറി ചെയർമാനുമായ മുനിർ തങ്ങൾസിന്റെ നേതൃത്വത്തിലാണ് തങ്ങൾസ് ജ്വല്ലറി അതിവേ​ഗം വളർന്നുകൊണ്ടിരിക്കുന്നത്. തങ്ങൾസ് ജ്വല്ലറി സിഇഒ ഫാസിൽ തങ്ങൾസ്, പർച്ചേസിങ് മനേജർ അബ്ദുൾ ഖാദർ, സീനിയർ അക്കൗണ്ടന്റ് ഫദീൽ എന്നിവരും ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...