രാജ്യത്ത് ചൂടുകൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഈ ആഴ്ച താപനില 50 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ശരാശരി താപനില 40 ഡിഗ്രിക്ക് മുകളിലാകുമെങ്കിലും ചിലയിടങ്ങളിൽ ഇതു 50 ഡിഗ്രി വരെ ഉയരും. നാളെ അബുദാബിയിൽ താപനില 48 ഡിഗ്രിയാകമെന്നും അറിയിച്ചിട്ടുണ്ട്.
ചൂടുകൂടുന്ന ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 25 കിലോമീറ്റർ വരെ ആകും. ഇത് പൊടിക്കാറ്റിന് ഇടയാക്കാൻ സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.