നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നിൽ കാര്‍ പിക്കപ്പിലിടിച്ചാണ് അപകടം. സുധിയെ കൊടുങ്ങല്ലൂര്‍ എ ആര് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.കോഴിക്കോട് വടകരയില്‍ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. സഹതാരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കുണ്ട്.
കേശു ഈ വീടിന്റെ നാഥന്, കട്ടപ്പനയിലെ ഹൃതിക് റോഷന്, കുട്ടനാടന്‍ മാര്‍പ്പാപ്പ അടക്കം ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളിലൂടെ ജനപ്രീതി നേടിയ സുധി 2015ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.