‘സെസ്റ്റ് ഫാര്‍മസി’ എന്ന പേരില്‍ പുതിയ വെല്‍നെസ് ആശയം അവതരിപ്പിച്ച് ആസ്റ്റര്‍ ഫാര്‍മസിയും, സ്പിന്നീസും

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ റീട്ടെയില്‍ വിഭാഗവും, ജിസിസിയിലെ പ്രമുഖ ഫാര്‍മസി ശൃംഖലയുമായ ആസ്റ്റര്‍ ഫാര്‍മസിയും, സ്പിന്നീസ് നിയന്ത്രിക്കുന്ന ഫൈന്‍ ഫെയര്‍ ഫുഡ് ഗ്രൂപ്പുമായും, വെയ്ട്രോസ് റീട്ടെയില്‍ യുഎഇയുമായും ചേര്‍ന്ന് ‘സെസ്റ്റ് ഫാര്‍മസി’ എന്നറിയപ്പെടുന്ന വെല്‍നസ് ഇന്‍സ്‌പെയേര്‍ഡ് ഫാര്‍മസി വരുന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ റീട്ടെയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍.എസ് ബാലസുബ്രഹ്മണ്യന്‍, സ്പിന്നീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ കൂമാര്‍, അല്‍ബ്വാര്‍ഡി ഇന്‍വെസ്റ്റ്മെന്റ് ഡയറക്ടര്‍ താരീഖ് അല്‍ബ്വാര്‍ഡി എന്നിവര്‍ ചേര്‍ന്ന് അബുദാബിയിലെ ഖലീഫ സിറ്റിയില്‍ ആദ്യ സെസ്റ്റ് ഫാര്‍മസി സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രീമിയം വെല്‍നെസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ആധുനികത, പ്രകൃതിദത്തം, പരിസ്ഥിതി സൗഹൃദ രീതികള്‍ എന്നിവ ചേർത്തുള്ള അനുഭവം ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യുവാനാണ് സെസ്റ്റ് ഫാര്‍മസി ലക്ഷ്യമിടുന്നത്.

ഉയര്‍ന്ന നിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ തേടുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് പുതിയ ഫാര്‍മസിയുടെ ലക്ഷ്യമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിലേക്കുള്ള വഴിയില്‍ വ്യക്തികളെ പിന്തുണയ്ക്കുന്ന പ്രീമിയം വെല്‍നസ് ഉല്‍പ്പന്നങ്ങളുടെ ലക്ഷ്യസ്ഥാനമായി മാറാന്‍ സെസ്റ്റ് ഫാര്‍മസി ഒരുങ്ങുകയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.

യുഎഇയിലെ ആദ്യത്തെ സൂപ്പര്‍മാര്‍ക്കറ്റ് വെല്‍നസ് ആശയം അവതരിപ്പിക്കുന്നതിനായി ആസ്റ്റര്‍ ഫാര്‍മസിയുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് യുഎഇയിലെ സ്പിന്നീസ് സിഇഒ സുനില്‍ കുമാര്‍ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍, അവരുടെ ഷോപ്പിങ്ങ് രീതികള്‍, അവരെ മികച്ച രീതിയില്‍ ജീവിക്കാന്‍ സഹായിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ എല്ലാഴ്‌പ്പോഴും സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.

ചര്‍മ്മസംരക്ഷണം, പോഷകാഹാരം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മാതൃ-ശിശു സംരക്ഷണം, വീട്ടില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലുടനീളം ഉയര്‍ന്ന നിലവാരമുള്ളതും സാക്ഷ്യപ്പെടുത്തിയതുമായ ഉല്‍പ്പന്നങ്ങളുടെ മികച്ച ശ്രേണി. സെസ്റ്റ് സ്‌റ്റോറുകളില്‍ ലഭ്യമാക്കും. Esthederm, NeoStrata, SkinCeuticals, Obagi, The True Honey, Country Life എന്നിവ പോലെയുള്ള പ്രീമിയം ബ്രാന്‍ഡുകള്‍ സ്റ്റോറില്‍ ലഭ്യമായിരിക്കും.

ഭാവി വിപുലീകരണത്തിന്റെ ഭാഗമായി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ സെസ്റ്റ് ഫാര്‍മസി സ്റ്റോറുകള്‍ തുറക്കാനാണ് ആസ്റ്റര്‍ ഫാര്‍മസി പദ്ധതിയിടുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎഇയിലെ ശൃംഖല 25 ലധികം സ്റ്റോറുകളിലേക്ക് വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. സെസ്റ്റ് ഫാര്‍മസി രണ്ട് ഫോര്‍മാറ്റുകളിലായിരിക്കും പ്രവര്‍ത്തിക്കുക. സെസ്റ്റ് ഫാര്‍മസി സ്റ്റാന്‍ഡേലോണ്‍ സ്റ്റോറുകളായും, വിവിധ ലൊക്കേഷനുകളിലുള്ള സ്പിന്നീസ്, വെയ്ട്രോസ് സ്റ്റോറുകള്‍ക്കുളളില്‍ പ്രവര്‍ത്തിക്കുന്ന സെസ്റ്റ് വെല്‍നസ് വിഭാഗങ്ങളായും പ്രവര്‍ത്തിക്കും. സൗദി അറേബ്യയില്‍ ഇരു ബ്രാന്‍ഡുകളും പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഒരുങ്ങുന്നതിനാല്‍ ആസ്റ്റര്‍ ഫാര്‍മസിക്കും സ്പിന്നീസിനും ആ മേഖലയിലും ഗുണകരമാകുന്ന മികച്ച ചുവടുവയ്പ്പായി ഇത് മാറും.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നിർദ്ദേശം ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നിരസിച്ചു

ഡൊണെറ്റ്സ്കിന്റെ പൂർണ നിയന്ത്രണം ഉക്രെയ്ൻ ഉപേക്ഷിക്കുന്നതിന് പകരമായി മുൻനിര സ്ഥാനങ്ങൾ മരവിപ്പിക്കണമെന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നിർദ്ദേശം ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നിരസിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ്...

വ്യാപാര ചർച്ച, യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു

നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനായുള്ള അടുത്ത ഘട്ട ചർച്ചകൾക്കായി യുഎസ് സംഘം നിശ്ചയിച്ചിരുന്ന ഇന്ത്യാ സന്ദർശനം മാറ്റിവെച്ചു. ഓഗസ്റ്റ് 25 മുതൽ ആരംഭിക്കാനിരുന്ന സന്ദർശനം മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാൻ സാധ്യതയുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ...

ഇന്ന് ചിങ്ങം 1, ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി...

ചിങ്ങം പിറന്നു, ഇനി മലയാളികള്‍ക്ക് ഓണം നാളുകൾ

പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം കൂടി വന്നെത്തി. ഇനി കൊല്ലവർഷം 1201-ാം ആണ്ടാണ്. സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന്...

രാഹുൽ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര ഇന്നു മുതൽ

വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് ഇന്ന് ബീഹാറില്‍ തുടക്കം. സസാറാമില്‍ നിന്ന് തുടങ്ങി ആരയില്‍ അവസാനിക്കുന്ന രീതിയിലാണ് 16 ദിവസത്തെ യാത്ര. ഇന്ത്യയെ...

പാക്കിസ്ഥാനിൽ മിന്നൽ പ്രളയത്തിൽ മരണം 300 കടന്നു

ഇസ്ലാമബാദ്: മിന്നൽ പ്രളയത്തിൽ ദുരന്തമുഖമായി പാക്കിസ്ഥാൻ. തുടർച്ചയായി ഉണ്ടായ കനത്ത മഴയിൽ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബുണർ ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതൽ...

ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഇന്ത്യയിൽ മടങ്ങിയെത്തി

ഡൽഹി: ആക്സിയം-4 ദൗത്യത്തിന്റെ വിജയകരമായ പൂർത്തീകരണത്തിന് ശേഷം, ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വലമായ സ്വീകരണം ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ...

‘പരസ്യം സ്വാഭാവികമായ ഒരു പ്രചാരണ രീതി’, പതഞ്ജലി പരസ്യങ്ങളുടെ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

പരസ്യം ചെയ്യുന്നത് സ്വാഭാവികമായ ഒരു ബിസിനസ് രീതിയാണെന്ന് ചൂണ്ടിക്കാട്ടി പതഞ്ജലി ആയുർവേദയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ (ഐഎംഎ) ഹർജി സുപ്രീം കോടതി അവസാനിപ്പിച്ചു. കൂടുതൽ കർശനമായ പരിശോധനകളും അംഗീകാരങ്ങളും ആവശ്യപ്പെട്ടുകൊണ്ട്...