കേരളത്തിൽ ഇന്ന് സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 44800 രൂപയായി ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 30 രൂപ ഉയര്‍ന്ന് 5600 രൂപയായി. ജൂണ്‍ ആദ്യ ദിനമായ ഇന്നലെ സ്വര്‍ണവില 120 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതോടെ സംസ്ഥാനത്തും സ്വര്‍ണവില കൂടുകയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4645 രൂപയാണ്.