ലോകകേരള സഭ അമേരിക്കന്‍ മേഖല സമ്മേളനത്തിലെ പണപ്പിരിവിനെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. മുഖ്യമന്ത്രിയെ കാണാനും അടുത്തിരിക്കാനും പണം നൽകുന്നത് എന്തിനാണ്, ഈ പിരിവ് ആരു പറഞ്ഞിട്ടാണ്, ബക്കറ്റ് പിരിവ് നടത്തിയ വരുടെ പരിഷ്കൃതരൂപമാണ് അമേരിക്കയിലെ പിരിവെന്നും ചെന്നിത്തല പരിഹസിച്ചു. ലോക കേരള സഭ കൊണ്ട് കേരളത്തിനോ പ്രവാസികൾക്കോ ഒരു ഗുണവുമില്ല, വരേണ്യ വർഗത്തിനു വേണ്ടിയുള്ള ധൂർത്താണിതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സ്പോൺസർഷിപ്പ് അവസാനിപ്പിക്കണം, മുഖ്യമന്ത്രി ഈ പരിപാടിയിൽ പങ്കെടുക്കരുതെന്നും പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നതു പോലെ തട്ടിപ്പും വെട്ടിപ്പും നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റെന്ന് എകെ ബാലന്റെ പ്രതികരിച്ചിരുന്നു. ഇപ്പോൾ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഷോക്ക് ആർക്ക് അടിപ്പിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും എ കെ ബാലന്റെ പരാമര്‍ശത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു.