മലപ്പുറത്ത് നിലമ്പൂരിലും കൊണ്ടോട്ടിയിലും കാസർഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂരിലും എൻഐഎ പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടിൽ എൻഐഎ പരിശോധന നടത്തിയത്. പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്ഡ് നടക്കുന്നത്. 25 ഇടങ്ങളിലാണ് റെയ്ഡ്. ബീഹാർ, കർണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.