സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന് 5,545 രൂപയിലും, പവന് 44,360 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണ്ണവിലയിൽ മാറ്റം വരുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 4600 രൂപയുമാണ് ഇന്നത്തെ വിപണി വില. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണ്ണവില കുറയാനുള്ള കാരണം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.