പാകിസ്ഥാനിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലുണ്ടായ ഹിമപാതത്തില്‍ മൂന്ന് സ്ത്രീകൾ അടക്കം 10 പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്വിറ്ററില്‍ ഹിമപാതത്തില്‍ ജീവന് നഷ്ടമായവരെ അനുശോചിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കാരണം പാകിസ്ഥാനില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും പിന്നീട് പാകിസ്ഥാന് സൈന്യവും ദൗത്യത്തില്‍ പങ്കുചേര്‍ന്നെന്നും പോലീസ് പറഞ്ഞു.