ദില്ലി മുൻ മന്ത്രി സത്യേന്ദ്ര ജയിന് സുപ്രീംകോടതി ജൂലൈ 11ന് വരെ ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് ജാമ്യം. ജയിലിലായി ഒരു വർഷത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. ആറ് ആഴ്ച്ച ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കാം. ദില്ലി സംസ്ഥാനം വിട്ടു പോകാൻ പാടില്ല, മാധ്യമങ്ങളെ കാണാനോ അഭിമുഖം നൽകാനോ പാടില്ല തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ ഏർപ്പെടുത്തിയാണ് ജാമ്യം നൽകിയിരിക്കുന്നത്.
വ്യാഴാഴ്ച തിഹാര്‍ ജയിലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ സത്യേന്ദര്‍ ജെയിന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതില്‍ഡിഡിയു ആശുപത്രിയില്‍ നിന്ന് ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കിവരികയാണ്.
കഴിഞ്ഞ മെയ് 30-തിനാണ് കള്ളക്കടത്ത് കേസിൽ അരവിന്ദ് കെജ്രിവാൾ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. എന്നാൽ ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ആരോപിക്കുന്നത്.