കുരുന്നു മനസ്സ് കീഴടക്കി വായനോത്സവത്തിൽ മസാക്ക കിഡ്‌സ് ആഫ്രിക്കാന

മെയ് 3 മുതൽ 14 വരെ ഷാർജയിലെ എക്സ്‌പോ സെന്ററിൽ ‘ട്രെയിൻ യുവർ ബ്രെയിൻ’ എന്ന പ്രമേയത്തിൽ നടക്കുന്ന 12 ദിവസത്തെ കുട്ടികളുടെ വായനോത്സവത്തിൽ ശ്രദ്ധ പിടിച്ചുപറ്റി മസാക്ക കിഡ്‌സ് ആഫ്രിക്കാന. യുട്യൂബിൽ 3.45 ദശലക്ഷം വരിക്കാരും, ഇൻസ്റ്റാഗ്രാമിൽ 7.8 ദശലക്ഷം ഫോളോവേഴ്‌സും, TikTok-ൽ 5.5 ദശലക്ഷം ഫോളോവേഴ്‌സും ഉണ്ടെന്ന് അഭിമാനിക്കുന്ന 2 വയസും അതിൽ കൂടുതലുമുള്ള ഉഗാണ്ടൻ കുട്ടികളുടെ ഈ നൃത്ത ഗ്രൂപ്പ് മെയ് 7 വരെ എക്‌സ്‌പോ സെന്ററിൽ എല്ലാ ദിവസവും സ്റ്റേജ് പ്രകടനങ്ങൾ തുടരും.

വായനോത്സവത്തിന്റെ ഭാഗമായി എക്സ്പോ സെന്ററിൽ ബോൾ റൂമിൽ സ്റ്റേജ് ഒരുക്കി, ലൈറ്റുകൾ ഡിം ചെയ്തു, നൃത്ത പ്രകടനത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്നു. സംഗീതം ആരംഭിച്ചയുടനെ, നർത്തകർ ഊർജ്ജത്തോടെ വേദിയിലെത്തി, സംഗീതത്തിന്റെ താളവുമായി തികച്ചും സമന്വയിപ്പിച്ച് മനോഹരവുമായ ചലനങ്ങൾ കൊണ്ട് അവർ പ്രക്ഷകരെ കയ്യിലെടുത്തു. കുരുന്നുകൾ അവർക്കൊപ്പം നൃത്തമാടി. ചടുലമായ നൃത്തച്ചുവടുകൾ, അപരമായ മെയ് വഴക്കം, തികച്ചും ഊർജ്ജ്വസ്വലമായ പ്രകടങ്ങൾ

‘ഡാൻസ്, റൈസ് & ഷൈൻ’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജീവിക്കുന്ന മസാക്ക കിഡ്‌സ് ആഫ്രിക്കാനയിലെ ബഹുമുഖ പ്രതിഭകളായ കുട്ടികൾക്ക് പറയാനുള്ളത് നിശ്ചയദാർഢ്യത്തിന്റെ കഥയാണ്, അത് പ്രതിസന്ധികളെ ധൈര്യവും നിശ്ചയദാർഢ്യവും സർഗ്ഗാത്മകതയും ഉപയോഗിച്ച് എങ്ങനെ അവസരമാക്കി മാറ്റാം എന്നതിന്റെ ഹൃദയസ്പർശിയായ ഉദാഹരണമാണ്. മധ്യ ഉഗാണ്ടയിലെ ഒരു ജില്ലയായ മസാക്കയിൽ നിന്നുള്ളവരാണ് മസാക്ക കിഡ്‌സ് ആഫ്രിക്കാനയിലെ മുപ്പതിൽ അധികം ഉള്ള നർത്തകസംഘം .അവരിൽ പലർക്കും യുദ്ധം, പട്ടിണി അല്ലെങ്കിൽ രോഗം എന്നിവമൂലം മാതാപിതാക്കളെ നഷ്ടപ്പെട്ടവരാണ്. 2014-ൽ മസാക്കയിൽ പ്രാദേശിക അധ്യാപകനായ കാവുമ ദൗദ സ്ഥാപിച്ച, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടന ഈ കുട്ടികൾക്കായി നൃത്തവും പാട്ടും ഒരു ആവിഷ്‌കാര മാധ്യമമായി ഉപയോഗിച്ചുപോരുന്നു.

ന്യൂയോർക്കിലെ യുഎൻ ആസ്ഥാനം, വാഷിംഗ്ടൺ ഡിസിയിലെ ലോക ബാങ്ക്, എത്യോപ്യയിലെ ആഫ്രിക്കൻ യൂണിയൻ ആസ്ഥാനം എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര സ്റ്റേജുകളിൽ മസാക്ക കിഡ്‌സ് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ആഫ്രിക്കൻ സോഷ്യൽ സ്റ്റാറിനുള്ള 2021-ലെ നിക്കലോഡിയൻ കിഡ്‌സ് ചോയ്‌സ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ഇവർ നേടിയിട്ടുണ്ട്.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...