മൊബൈല്‍ ടെക്‌നോളജി രംഗത്ത് ലോകത്തെ ആദ്യ മെറ്റവേഴ്സ് ആപ്ളിക്കേഷനുമായി ബ്രിട്കോ ആന്റ് ബ്രിഡ്കോ

മൊബൈൽ ഫോൺ റിപ്പയറിങ് പഠനത്തിനുള്ള ലോകത്തെ ആദ്യ മെറ്റാവേഴ്സ് ആപ്ലിക്കേഷൻ പുറത്തിറക്കി ബ്രിട്കോ ആൻഡ് ബ്രിഡ്‌കോ. ബ്രിഡ്‌കോവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന അപ്ലിക്കേഷൻ യൂണിവേഴ്സിറ്റി ഓഫ് ദുബായ് പ്രസിഡന്റ് ഡോ: ഈസ എം.ബസ്തകി പ്രകാശനം ചെയ്തു. മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മെറ്റാവേഴ്‌സിന്റെ വിസ്മയകരമായ ദൃശ്യാനുഭവത്തിലൂടെ സാധ്യമാക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ബ്രിട്‌കോവേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ പഠനരീതിയില്‍ ക്ലാസ് മുറിയില്‍ പോവാതെ തന്നെ മൊബൈല്‍ റിപ്പയറിങ് പഠിക്കാനാവും. സ്മാര്‍ട്ട് ഫോണുകളുടെയും അതിന്റെ സാങ്കേതിക ഭാഗങ്ങളുടെയും സൂക്ഷ്മമായ ത്രീ ഡി മോഡലുകളുടെ സഹായത്തോടെ പഠനം എളുപ്പമാക്കിയിട്ടുണ്ട്. റിപ്പയര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഡിജിറ്റലായി വെര്‍ച്വല്‍ ടൂളുകള്‍ ഉപയോഗിച്ച് വെര്‍ച്വലായി തന്നെ റിപ്പയറിങ് പഠിക്കാം.

ഞായറാഴ്ച ദുബായ് ദേരയിൽ നടന്ന ബ്രിട്കോവേഴ്സ് പ്രദർശനച്ചടങ്ങിൽ 14 രാജ്യങ്ങളിൽ നിന്നുള്ള 90 സ്മാർട്ഫോൺ ടെക്നോളജി വിദഗ്ധർ പങ്കെടുത്തു. പ്രദർശനം ലോകപ്രശസ്ത സ്മാർട്ഫോൺ ടെക്നോളജി കമ്പനിയായ ബോർണിയോ സ്കിമാറ്റിക്സ്, ഇന്തോനീഷ്യ (Borneo Schematics, Indonesia) സി.ഇ.ഒ. റിസാൽ അർസിയാദ് ഡൈനി (Rizal Arsyad Dini) ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യ മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ടാണ് ബ്രിട്കോ ആന്റ് ബ്രിഡ്കോ.ലോകത്തെവിടെ നിന്നും ബ്രിട്കോവേഴ്സിൽ പ്രവേശിക്കാം. മൊബൈൽഫോൺ റിപ്പയറിങ് പരിശീലനം സൌജന്യമായാണ് ബ്രിട്കോവേഴ്സിൽ ലഭ്യമാകുക. പ്ളസ് ടുവോ ഡിഗ്രിയോ കഴിഞ്ഞ വിദ്യാർഥികൾക്ക് സ്മാർട് ഫോൺ റീ എൻജിനയറിങ് മേഖലയിൽ ജോലിസാധ്യതയുള്ള കോഴ്സുകൾ നൽകുകയാണ് ബ്രിട്കോ ആന്റ് ബ്രിഡ്കോ. കേവലം ജോലിനേടുക എന്നതിനപ്പുറം ഈ മേഖലയിലെ സംരംഭകരാകാൻ ഉതകുംവിധമുള്ള സമഗ്രമായ പരിശീലനമാണ് ബ്രിട്കോ ആന്റ് ബ്രിഡ്കോ കോഴ്സുകളിലുള്ളത്. ദേശീയ തലത്തിലും രാജ്യാന്തരതലത്തിലും വളരുന്നതിനുള്ള പ്രായോഗിക തുടർപരിശീലനങ്ങൾ ബ്രിട്കോ ഉറപ്പുനൽകുന്നതായും അധികൃതർ പറയുന്നു.

ബ്രിട്കോ ആന്റ് ബ്രിഡ്കോ ദുബായ് ഇൻസ്റ്റിറ്റ്യൂട്ട് ദുബായ് ഗവൺമെന്റ് അംഗീകാരം (KHDA) നേടിയ ഏക മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ബ്രിട്കോ ആന്റ് ബ്രിഡ്കോ എന്നും അധികൃതർ പറഞ്ഞു. ലോകത്തെവിടെ നിന്നും ഈ അപ്ലിക്കേഷൻ ഉപയോഗിക്കാമെന്നും മൊബൈൽ റിപ്പയറിങ് പരിശീലനം സൗജന്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ ബ്രിട്കോ ആൻഡ് ബ്രിഡ്‌കോ മാനേജിങ് ഡയറക്ടർ മുത്തു കോഴിച്ചെന,ഐ എം പി ടി മാനേജിങ് ഡയറക്ടർ വി പി എ കുട്ടി, മുജീബ് പുല്ലൂർത്തോടി,മുഹമ്മദ് ഷാരിഖ്,ഡെൻസിൽ ആന്റണി എന്നിവർ പങ്കെടുത്തു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....