ഇന്ത്യ-യുഎഇ വ്യാപാരം 16 ശതമാനം വളർച്ചയോടെ 84.5 ബില്യൺ ഡോളറിലെത്തി, സെപ കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരം

2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം 16 ശതമാനം വളർച്ചയോടെ 84.5 ബില്യൺ ഡോളറിലെത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ മുൻ വർഷം 72.9 ബില്യൺ ഡോളറിന്റെ വർച്ചയായിരുന്നു ഉണ്ടായത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നിലയിൽ വന്നശേഷം യു.എ.ഇ.യിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി $30 ബില്യൺ കവിഞ്ഞതായി വാണിജ്യ-വ്യവസായ മന്ത്രാലയം ഡിപിഐഐടി സെക്രട്ടറി രാജേഷ് കുമാർ സിംഗ് പറഞ്ഞു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്നും രാജേഷ് കുമാർ സിംഗ് പറഞ്ഞു. യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 11.8 ശതമാനം വർധിച്ച് 31.3 ബില്യൺ യുഎസ് ഡോളറിലെത്തി. രത്ന-ആഭരണ മേഖല 16.54 ശതമാനം വളർച്ച കൈവരിച്ചു. ഇന്ത്യയും യു എ ഇ യും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സെപ) ഒന്നാം വാർഷികത്തോടനുബന്ധിച്ച് ദുബായിൽ ഇന്ത്യ ജ്വല്ലറി എക്​സ്​പൊസിഷൻ സെന്‍റർ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജേഷ് കുമാർ സിംഗ്. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ ഉൾപ്പടെ മറ്റുവിദേശരാജ്യങ്ങളുമായി വ്യാപാര കരാർ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉഭയകക്ഷി സാമ്പത്തിക വ്യാപാര നിക്ഷേപ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുന്നതിനുമുള്ള ചരിത്രപരമായ ഇന്ത്യ-യുഎഇ സിഇപിഎ ഒരു പ്രധാന വ്യാപാര കരാറാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. ഇന്ത്യൻ കയറ്റുമതിക്കാർക്ക് മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള ഒരു ഗേറ്റ്‌വേ കൂടിയാണ് കരാർ എന്നും അദ്ദേഹം പറഞ്ഞു.

CEPA യുടെ നേട്ടങ്ങൾ ആഘോഷിക്കുമ്പോൾ, കൂട്ടായ വളർച്ചയുടെ സൃഷ്ടിക്കാമെന്നും സമൃദ്ധിയുടെ ഒരു യുഗത്തിന് തുടക്കമിടുമെന്നും യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിലെ വിദേശ വ്യാപാര അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ജുമാ അൽ കൈത് പറഞ്ഞു. യുഎഇയുടെ ഏറ്റവും വലിയ എണ്ണ ഇതര കയറ്റുമതി സ്വർണ്ണം ആണെന്നും 2030-ഓടെ വ്യാപാര ലക്ഷ്യം 100 ബില്യൺ യുഎസ് ഡോളറായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ജ്വല്ലറി വ്യവസായം ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുമെന്നും രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 10 ബില്യൺ യുഎസ് ഡോളറിന്റെ കോവിഡിന് മുമ്പുള്ള നിലവാരത്തിലേക്ക് യുഎഇയിലേക്ക് കൊണ്ടുപോകുമെന്നും തുടർച്ചയായ പിന്തുണയും സഹകരണവും ഉണ്ടെങ്കിൽ ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ പുതിയ ഉയരങ്ങളിലെത്തിക്കാനും മികച്ച വിജയം നേടാനും കഴിയുമെന്നും ജിജെഇപിസി ചെയർമാൻ വിപുൽ ഷാ പറഞ്ഞു. ഡോ. ശ്രീകർ കെ. റെഡ്ഡി (ജോയിന്റ് സെക്രട്ടറി, വാണിജ്യ വ്യവസായ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്) സഞ്ജീവ്, (ജോയിന്റ് സെക്രട്ടറി, DPIIT, വാണിജ്യ വ്യവസായ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്) കിരിത് ബൻസാലി (വൈസ് ചെയർമാൻ, GJEPC) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കൂടാതെ ഇന്ത്യയിലെയും യുഎഇയിലെയും ഉന്നതഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

ഇന്ത്യ-യുഎഇ സിഇപിഎയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി അപെക്‌സ് ട്രേഡ് ബോഡി ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (ജിജെഇപിസി) ദുബായിൽ 365 ദിവസത്തെ എക്‌സിബിഷൻ പ്ലാറ്റ്‌ഫോമായ ഇന്ത്യാ ജ്വല്ലറി എക്‌സ്‌പോസിഷൻ സെന്റർ (ഐജെഎക്‌സ്) ആരംഭിച്ചു. ദുബായ് ദെയ്‌റയിലെ പുതിയ ഗോൾഡ് സൂക്കിൽ 365 ദിവസത്തെ എക്‌സിബിഷനും പ്രദർശന വേദിയുമാണ് IJEX. തദ്ദേശീയ ഉൽപ്പന്നങ്ങൾ മിഡിൽ ഈസ്റ്റ് വിപണിയിൽ തുടർച്ചയായി പ്രദർശിപ്പിക്കുന്നതിന് MSME ജ്വല്ലറികൾക്ക് ഇത് വളരെ ഉപകാരപ്രദമായ പ്ലാറ്റ്ഫോമായിരിക്കും. ഇന്ത്യയിൽ നിന്ന് രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയുടെ 30% മിഡിൽ ഈസ്റ്റ് വിപണിയിലേക്ക് ആയതിനാൽ ഇന്ത്യയുടെ MSME നിർമ്മാതാക്കൾക്ക് WANA മേഖലയിൽ വിപുലീകരിക്കുന്നതിന് ഇന്ത്യ-UAE CEPA പ്രയോജനപ്പെടുത്താനും സാധ്യമാകും.

കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച: റോഡുകൾ അടച്ചു, ശ്രീനഗറിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി

കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്, താഴ്‌വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി. വിമാന, റെയിൽവേ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ശ്രീനഗർ-ജമ്മു ദേശീയ പാത അടച്ചിടുകയും ചെയ്തു. ശ്രീനഗർ നഗരത്തിലും താഴ്‌വരയിലെ മറ്റ് സമതല പ്രദേശങ്ങളിലും സീസണിലെ...

തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു

തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. മരിച്ചത് കോട്ടയം സ്വദേശികളാണ്. കാറിലുണ്ടായിരുന്ന കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ ജെ കാഞ്ഞിരത്തിങ്കൽ, ജോബീഷ്...

പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാർ, ശിക്ഷ വിധി ജനുവരി മൂന്നിന്

കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം സിബിഐ കോടതി. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ...

മൻമോഹൻ സിംഗിനായി സ്മാരകം ഉയരും, കുടുംബത്തെ അറിയിച്ച് കേന്ദ്ര സർക്കാർ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ സ്മരണയ്ക്കായി രാജ്യതലസ്ഥാനത്ത് സ്മാരകം നിർമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൻമോഹൻ സിംഗിൻ്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കണമെന്ന് കോൺഗ്രസ് പാർട്ടി അധ്യക്ഷനിൽ...

മൻമോഹൻ സിംഗിന് വിട നൽകി രാജ്യം, അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കൾ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് രാജ്യം വിട ചൊല്ലി. രാവിലെ എഐസിസി ആസ്ഥാനത്ത് ആരംഭിച്ച പൊതുദര്‍ശനത്തിൽ നേതാക്കള്‍ മൻമോഹൻ സിങിന് ആദരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക്...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവൻ ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി

​ബിഹാർ ​ഗവർണറായി സ്ഥലം മാറി പോകുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവനിൽ ജീവനക്കാർ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ മരണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോ​ഗിക...

ശബരിമല മണ്ഡലകാലം: ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍

ശബരിമല മണ്ഡലകാലം അവസാനിച്ചപ്പോള്‍ ആകെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. 32,79,761 തീര്‍ത്ഥാടകരാണ് ഈ മണ്ഡലകാലത്ത് മല ചവിട്ടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ലക്ഷത്തിലധികം വര്‍ദ്ധനവ്. വരുമാനത്തിലും കോടികളുടെ കുതിച്ചു ചാട്ടമാണ്...

ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും സമുന്നതനായ നേതാക്കളിലൊരാളായ മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. എളിയ സ്ഥാനത്തുനിന്ന് ഉയർന്നുവന്ന അദ്ദേഹം...