വൈശാഖമാസമായതിനാലും വൈശാഖത്തില്‍ മുഹൂര്‍ത്തമുള്ള ദിവസമായതിനാലും ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ മാത്രം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത് 181 വിവാഹങ്ങളാണ്. നാല് മണ്ഡപങ്ങളിലായി പുലര്‍ച്ചെ അഞ്ച് മുതല്‍ താലികെട്ട് ആരംഭിച്ചു. രാവിലെ എട്ടിനും പത്തിനും ഇടയിലായിരുന്നു കൂടുതല്‍ വിവാഹങ്ങൾ നടന്നത്. ഈ സമയത്ത് നൂറോളം വിവാഹങ്ങൾ നടന്നു.
ക്ഷേത്രപരിസരത്ത് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയതോടെ തിരക്ക് പ്രത്യക്ഷത്തില്‍ അത്ര പ്രകടമായിരുന്നില്ല. നെയ്വിളക്ക് വഴിപാട് ന്ടത്തുന്ന ഭക്തർക്ക് നിരയില്‍ നില്‍ക്കാതെ ദര്‍ശനം നടത്താൻ സാധിക്കും. ഇന്നലെ 1959 പേരാണ് നെയ്വിളക്ക് ശീട്ടാക്കിയത്. ഈവകയില്‍ 1910590 രൂപ ദേവസ്വത്തിന് ലഭിച്ചു. 2086780 രൂപയുടെ തുലാഭാരം വഴിപാടുണ്ടായി. ക്ഷേത്രത്തിലേക്ക് വഴിപാടിനത്തില്‍ മാത്രമായി 6276287 രൂപയാണ് ഇന്നലെ മാത്രം ലഭിച്ചത്.