യുഎഇയില്‍ വളര്‍ത്തുമൃഗ ഉടമസ്ഥതയില്‍ 30 ശതമാനം വര്‍ദ്ധനവ്, ‘പെറ്റ് വേള്‍ഡ് അറേബ്യ’ നാളെ തുടങ്ങും

യുഎഇയിലെ വളര്‍ത്തുമൃഗ വ്യവസായം അതിശക്തമായി വളര്‍ന്നു കൊണ്ടിരിക്കുന്നുവെന്ന് ഷോലൈന്‍ സിഇഒ ഡോ. ശ്രീ നായര്‍. വളര്‍ത്തു മൃഗങ്ങളുടെ ഉടമസ്ഥതയോടൊപ്പം യുഎഇയിലെ വളര്‍ത്തുമൃഗ വ്യവസായവും വർധിക്കുന്ന പശ്‌ചാത്തലത്തിൽ ‘പെറ്റ് വേള്‍ഡ് അറേബ്യ’ എക്‌സിബിഷന്‍ മേയ് 5, 6 തീയതികളില്‍ ദുബായ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ സംഘടിപ്പിക്കുമെന്ന് അല്‍ഫജര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് സര്‍വീസസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോവിഡ് സമയത്തും ശേഷവും വളര്‍ത്തു മൃഗ വ്യവസായത്തിന്റെ ആഗോള വളര്‍ച്ച അവിശ്വസനീയമാണ്. ലോക്ക്ഡൗണുകളുടെയും ക്വാറന്റൈനിന്റെയും നിയന്ത്രണങ്ങള്‍ വകവെയ്ക്കാതെ മിഡില്‍ ഈസ്റ്റില്‍ നിന്നടക്കമുള്ള അനേകം പേരാണ് ഓമന മൃഗങ്ങളെ കൂട്ടിനായും ഏകാന്തത മറികടക്കാനും വളര്‍ത്തിത്തുടങ്ങിയത്. ഇക്കാലയളവില്‍ വളര്‍ത്തു മൃഗ ഉടമസ്ഥത 30 ശതമാനത്തിലധികം കുത്തനെ വര്‍ദ്ധിച്ചു. പ്രധാനമായും പൂച്ചകളെയും നായ്ക്കളെയുമാണ് ഈ രീതിയില്‍ ആളുകള്‍ വളര്‍ത്തിയത്. വളര്‍ത്തു മൃഗ പരിചരണ വ്യവസായത്തില്‍ 300 മില്യന്‍ ഡോളറിലധികം മൂല്യമുള്ള വിപണിയാണ് ഇതു വഴി ഉയര്‍ന്നു വന്നത്. അത് ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഡോ. ശ്രീ നായര്‍ വ്യക്തമാക്കി.
ദുബായില്‍ ഓരോ മൂന്നു ദിനങ്ങള്‍ക്കിടക്കും ഒരു വെറ്ററിനറി ക്‌ളിനിക് തുറക്കുന്നുണ്ടെന്നത് വളര്‍ത്തു മൃഗ പരിചരണ വിപണി കുതിച്ചുയരുന്നുവെന്നതിന്റെ ശക്തമായ സൂചനയാണ്.

വളര്‍ത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട വ്യവസായ വിപണി 2 ബില്യന്‍ ഡോളറായി വളര്‍ന്നു വരുന്നത് കണക്കിലെടുത്താണ് ഈ പ്രദര്‍ശനമെന്നും സംഘാടകർ പറഞ്ഞു. ഇത്തരമൊരു ബി2ബി പ്രര്‍ശനം ഇതാദ്യമായാണ് ഒരുക്കുന്നത്. ഇതോടനുബന്ധിച്ച് വിനോദ പരിപാടികളും ഉണ്ടാകുമെന്ന് അല്‍ഫജര്‍ ജനറല്‍ മാനേജര്‍ നദാല്‍ മുഹമ്മദ് പറഞ്ഞു. ബെല്‍ജിയം, ചൈന, ഈജിപ്ത്, ഇന്തോനേഷ്യ, ഇറ്റലി, ഇന്ത്യ, കുവൈത്, നെതര്‍ലാന്‍ഡ്‌സ്, പാകിസ്താന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, റഷ്യ, തായ്‌ലാന്റ്, തുര്‍ക്കി, യുഎഇ, അമേരിക്ക എന്നിങ്ങനെ 16 രാജ്യങ്ങളില്‍ നിന്നുള്ള 70 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതാണ്. മൃഗങ്ങളുടെ ഭക്ഷണം, ഫാഷന്‍, ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയാണ് മുഖ്യമായും പ്രദര്‍ശിപ്പിക്കുക. വെറ്ററിനറി വിദഗ്ധരും ബ്രീഡര്‍മാരും പെറ്റ് ഗ്രൂമര്‍മാരും സലൂണ്‍ ഓപറേറ്റര്‍മാരും ഇന്‍ഷുറന്‍സ് കമ്പനികളും പരിശീലകരും പെറ്റ് ഫര്‍ണിച്ചര്‍ കമ്പനികളും ഷോയിലുണ്ടാകും.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...