തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെയുള്ള രണ്ടാം ഘട്ട പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയാക്കി വന്ദേഭാരത് എക്പ്രസ്. ആദ്യയാത്രയില്‍ ഏഴുമണിക്കൂര്‍ പത്തുമിനുട്ടുകൊണ്ട് കണ്ണൂരിലെത്തിയ വന്ദേ ഭാരത് എക്സ്പ്രസ്സ് ഇന്ന് ആറ് മണിക്കൂര്‍ 53 മിനിറ്റ് കൊണ്ടാണ് കണ്ണൂരിലെത്തിയത്. 1.10 ഓടെ ട്രെയിന്‍ കാസര്‍ഗോഡ് എത്തി. 5.20 നാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത്.