പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുകയും തന്റെ നാവിൽ നക്കാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് ടിബറ്റൻ ആത്മീയാചാര്യനായ ദലൈലാമ. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിച്ച് ദലൈലാമ എത്തിയത്. സംഭവത്തിന്റെ വീഡിയോ വിവാദത്തിലായിരുന്നു
അനുഗ്രഹം തേടിയെത്തിയ കുട്ടിയുടെ ചുണ്ടിലാണ് അദ്ദേഹം ചുംബിച്ചത്. തുടർന്ന് നാക്ക് പുറത്തേക്കിട്ടു കാണിച്ച ദലൈലാമ കുട്ടിയോട് അതിൽ നക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിരവധി പേരാണ് തിബറ്റൻ ആത്മീയ നേതാവിന്റെ നടപടിക്കെതിരെ രംഗത്തുവന്നത്.
തന്റെ പിൻഗാമി ഒരു സ്ത്രീയാണെങ്കിൽ, അവൾ ‘ആകർഷക’ ആയിരിക്കണം എന്ന ആത്മീയ നേതാവിന്റെ പരാമർശം വർഷങ്ങൾക്ക് മുമ്പ് ഒരു വിവാദത്തിന് കാരണമായിരുന്നു. അന്നും ടിബറ്റൻ ആത്മീയ നേതാവ് തന്റെ അഭിപ്രായത്തിൽ പിന്നീട് ക്ഷമാപണം നടത്തിയിരുന്നു.