വിഴിഞ്ഞം തുറമുഖം ഇനി വിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ട് എന്ന പേരിൽ ഔദ്യോഗികമായി അറിയപ്പെടും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. വിഴിഞ്ഞം ഇൻറർനാഷനൽ സീ പോർട്ട് എന്ന പേരിന് താഴെ കേരള സർക്കാറിൻറെയും അദാനി പോർട്സിറെയും സംയുക്ത സംരഭം എന്ന് കൂടി ചേർത്തിട്ടുണ്ട്.
അദാനി പോർട്ട് എന്ന പേരിൽ മാത്രം തുറമുഖം അറിയപ്പെടുന്ന പശ്ചാത്തലത്തിലാണ് പുതിയ പേര് സർക്കാർ നിശ്ചയിച്ചത്. പദ്ധതി ചിലവിന്റെ 5246 കോടി രൂപ സംസ്ഥാന സര്‍ക്കാറാണ് ചിലവഴിക്കുന്നത്. ഇനിമുതൽ വിവിധ ഫോറങ്ങളില്‍ പുതിയ പേരായിരിക്കും ഉപയോഗിക്കുക. കരാര്‍ കമ്പനിയായ അദാനിയുടെ പേരിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിര്‍മ്മാണഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്. ഇതിന് പുറമേ വിഴിഞ്ഞം തുറമുഖത്തിന് ലോഗോ തയ്യാറാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. അദാനി ഗ്രൂപ്പിന്റെ കൂടി താത്പര്യം പരിഗണിച്ചായിരിക്കും ലോഗോ നിശ്ചയിക്കുക. പദ്ധതി പ്രദേശത്തും ലെറ്റര്‍ ഹെഡിലും പ്രദര്‍ശിപ്പിക്കുന്ന വിധമായിരിക്കും ലോഗോ.