‘എയർ കേരള ഡോട്ട് കോം’ ഡൊമൈൻ 10 ലക്ഷം ദിർഹത്തിന് സ്വന്തമാക്കി മലയാളി

കേരള സർക്കാറിന്റെ സ്വപ്നപദ്ധതിയായ എയർകേരളയുടെ പേരിലുള്ള എയർ കേരള ഡോട്ട് കോം എന്ന ഡൊമൈൻ മലയാളി വ്യവ്യസായി അഫി അഹ്മദ് സ്വന്തമാക്കി. യുഎഇയിലെ മുന്‍നിര ട്രാവൽ കമ്പനിയായ സ്മാർട്ട് ട്രാവൽ ഏജൻസി എം.ഡിയും സ്ഥാപകനുമാണ് അഫി അഹമ്മദ്. 10 ലക്ഷം ദിർഹത്തിനാണ് (ഏതാണ്ട് 2.20 കോടി രൂപ) ഡൊമൈൻ വാങ്ങിയത്. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഡൊമൈൻ നെയിം സ്വന്തമാക്കാനുള്ള കരാറിൽ ഒപ്പുവെച്ചത്. സർക്കാർ ആവശ്യപ്പെട്ടാൽ ഡൊമൈൻ നൽകാൻ തയാറാണെന്നും അല്ലെങ്കിൽ പ്രാഥമിക നിലയില്‍ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ഒരുക്കുക തുടര്‍ന്ന് ചാര്‍ട്ടര്‍ വിമാനങ്ങളിലേക്കും അന്താരാഷ്‌ട്ര വിമാനസര്‍വീസുകളിലേക്കും നീങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഡൊമൈന്‍ സ്വന്തമാക്കിയതെന്നും അഫി അഹമ്മദ് പറഞ്ഞു. എയർ കേരള എന്ന സ്വപ്നപദ്ധതി നടപ്പാക്കണമെന്നതാണ് തന്‍റെ ആഗ്രഹം. സർക്കാർ നടപ്പാക്കുകയാണെങ്കിൽ അതിന് എല്ലാവിധ പിന്തുണയും നൽകും. എയർകേരള എന്ന പേരിൽ വിമാനസർവീസ് തുടങ്ങാൻ ആഗ്രഹിക്കുന്ന സ്വകാര്യ വ്യക്തികളുണ്ടെങ്കിൽ അവർക്കും തന്നെ സമീപിക്കാം. സ്വന്തം നിലയിൽ വിമാന സർവീസ് തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് സ്വന്തമായി വിമാനം ചാർട്ടർ ചെയ്തിരുന്നു. ഈ മാതൃകയിൽ ഇനിയും ചാർട്ടർ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

യു എ യിലെ പ്രമുഖ എയർപോർട്ടുകൾ ഉപയോഗിച്ചുകൊണ്ട് വളരെ ചിലവ് കുറഞ്ഞ യാത്ര വിമാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിന് മുതിരുന്നതെന്ന്‌ അഫി അഹമ്മദ് അറിയിച്ചു. കമ്പനി രജിസ്‌ട്രേഷനും അതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ പുരോഗമിക്കുകയാണ്. തുടര്‍ നടപടികളുടെ ഭാഗമായി വിവിധ വിമാനക്കമ്പനികളിൽ ജോലി ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പാനലും തയാറാക്കിയിട്ടുണ്ട്. സാധ്യതാപഠനങ്ങള്‍ക്കായി തയ്യാറാക്കുവാൻ ഒരു അന്തർദേശീയ കമ്പനിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 1971 എന്ന ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘എക്സിക്യൂട്ടീവ് ബാച്ചിലേർസ് ഡോട്ട് കോം’ എന്ന ഡൊമൈൻ സെല്ലിങ് പോർട്ടലാണ് എയർ കേരള ഡോട്ട് കോം സ്മാർട്ട് ട്രാവൽസിന്‍റെ പേരിലേക്ക് കൈമാറ്റം ചെയ്തത്. 2000 ഫെബ്രുവരിയിലാണ് എയർകേരള ഡോട്ട് കോം രജിസ്റ്റർ ചെയ്തിരുന്നതെന്നും അഫി കൂട്ടിചേർത്തു. അഭ്യന്തര വ്യോമയാന രംഗത്തെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടെങ്കിലേ അന്താരാഷ്ട്രതലത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിക്കൂ എന്ന മുന്‍കാലങ്ങളിലെ തീരുമാനം അധികൃതര്‍ മാറ്റിയിരിക്കുന്നു. 20 വിമാനങ്ങള്‍ ഉള്ളവര്‍ക്ക് അന്താരാഷ്‌ട്ര സര്‍വീസിന് അനുമതി നല്‍കുന്ന പുതിയ തീരുമാനം നിലവില്‍ വന്ന സ്ഥിതിക്ക് വിമാന സര്‍വീസ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനും മുന്‍കൈ എടുക്കാവുന്നതാണ്.

യു.എ.ഇയിലെ പ്രമുഖ ഇൻവെസ്റ്റ്മെന്‍റ് അഡ്വൈസറായ സക്കറിയ മുഹമ്മദാണ് ഉദ്യമത്തിന് തുടക്കമിട്ടതെന്ന് ‘1971’ സ്ഥാപകൻ സത്താർ അൽ കരൻ അറിയിച്ചു. 23 വർഷങ്ങൾ കാത്തിരുന്നുവെങ്കിലും ആ പേരിന് അർഹനായ ഒരാൾ സമീപിച്ചപ്പോൾ വിൽക്കുവാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്മാർട്ട് ട്രാവൽസ് ജനറൽ മാനേജർ സഫീർ മഹമൂദ്, 1971 പാർട്ണർ മുഹമ്മദ് അൽ അലി, എക്സിക്യൂട്ടീവ് ബാച്ചിലേഴ്‌സ് ക്രിയേറ്റീവ് ഡയറക്ടർ ശ്രീശൻ മേനോൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. നിലവില്‍ വഖഫായ സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. കേന്ദ്രത്തിന് മറുപടി...

മുനമ്പം വിഷയത്തിൽ ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി

മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ ബിഷപ്പുമാരെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു. ഇടതു മുന്നണി പ്രതിനിധിയായ കെ.വി. തോമസ് വഴിയാണ് ചർച്ചക്കു വിളിച്ചത്. വ​ഖ​ഫ്​ നി​യ​മ ഭേ​ദ​ഗ​തി ബിൽ മു​ന​മ്പം പ്ര​ശ്ന​ത്തി​ന്​ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണെ​ന്ന്​ സ​മ​ര​ക്കാ​രെ...

ഉത്തർ പ്രദേശിൽ 58 ഏക്കർ വഖഫ് സ്വത്തുക്കൾ സർക്കാർ ഭൂമിയായി രജിസ്റ്റർ ചെയ്തു

ഉത്തർപ്രദേശ്: വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള കേസുകൾ കോടതിയിൽ നിലനിൽക്കുകയാണ്. ഇത് നിലനിൽക്കേ, ഉത്തർ പ്രദേശിലെ കൗശാമ്പി ജില്ലയിൽ 58 ഏക്കർ വഖഫ് സ്വത്തുക്കൾ ഏറ്റെടുത്ത് സർക്കാർ ഭൂമിയായി രജിസ്റ്റർ ചെയ്തു. വഖഫ് ബോർഡിന്...

സ്വർണ്ണവില സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില സർവകാല റെക്കോർഡിൽ എത്തി. അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക്. 840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് പവന് വർധിച്ചത്....

വിഴിഞ്ഞം തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വന്നുപോകാവുന്ന വിഴിഞ്ഞം തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തു​​​റ​​​മു​​​ഖം അധികൃതര്‍ക്ക് ലഭിച്ചു....

ഇന്ന് പെസഹവ്യാഴം, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷയും

യേശു ക്രിസ്തുവിന്റെ അന്ത്യാത്താഴ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ ആചരിക്കുന്നു. ക്രിസ്തു 12 ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മ പുതുക്കിയാണ് പെസഹ ആചരണം. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും...

ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും; വിൻസിയുടെ പരാതിയിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

നടി വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടി എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം അനുവദിക്കില്ല എന്നും പ്രൊഡ്യൂസഴസ് അസോസിയേഷൻ...

ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ. ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹോട്ടലിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധനയുണ്ടായത്. കലൂരിലുള്ള പിജിഎസ് വേദാന്ത...