വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ തയ്യാറെടുത്ത് സംസ്ഥാന ബിജെപി. ലോക് സഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് കോൺഗ്രസ്സിലെ പ്രമുഖരായ ചിലർ ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അനിലിന്റെ വരവ് തുടക്കമായി ബിജെപി പറയുന്നു. അനിൽ ആൻറണിയെ ബിജെപി ആലോചന. അനിലിന് പിന്നാലെ പലരും ഇനിയുമെത്തുമെന്നും ബിജെപി പ്രചാരണമുണ്ട്. കോൺഗ്രസിൽ ഐടി വിഭാഗത്തിലെ സേവനത്തെക്കാൾ എകെ ആന്റണിയുടെ മകൻ എന്ന നിലക്കുള്ള കൂടുതൽ പരിഗണന നൽകാനാണ് ബിജെപി ആലോചിക്കുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തോ ചാലക്കുടിയിലോ അനിലിനെ ഇറക്കാനും അണിയറയിൽ ചർച്ചകൾ നടക്കുന്നു.
അതേസമയം അനിലിന്റെ ബിജെപി പ്രവേശനം കുടുംബത്തിന് വലിയ ആഘാതമാണെന്നും തീരുമാനം ദുഃഖകരമെന്നും സഹോദരൻ അജിത് ആന്റണി പറഞ്ഞു. അനിൽ പാർട്ടിയുമായി പിണങ്ങിനിൽക്കും എന്നെ കരുതിയുള്ളു. താൻ സജീവ കോൺഗ്രസുകാരനായി പ്രവർത്തിക്കുമെന്നും അജിത് ആന്റണി വ്യക്തമാക്കി.