മഹ്സൂസ് നറുക്കെടുപ്പിൽ 10 ലക്ഷം ദിര്‍ഹം നേടി ഇന്ത്യന്‍ പ്രവാസി

ഏപ്രിൽ ഒന്നിന് നടന്ന 122-ാമത്തെ മഹ്സൂസ് നറുക്കെടുപ്പിൽ പ്രവാസി വനിത 10 ലക്ഷം ദിര്‍ഹം നേടി. 38 വയസ്സുകാരിയായ ഹമേദയാണ് 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മഹ്സൂ‍സിന്‍റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഗ്യാരണ്ടീഡ് മില്യണയറാണ് ഹമേദ. അബുദാബിയിൽ കഴിഞ്ഞ മൂന്നു വര്‍ഷമായി താമസിക്കുന്ന ഹമേദ മെഡിക്കൽ കോഡിങ് ജോലി ചെയ്യുകയാണ്. നാല് മക്കളുടെ അമ്മകൂടിയാണ് ഹമേദ.

നറുക്കെടുപ്പുകളിൽ പങ്കെടുക്കാറില്ല, അതുകൊണ്ടുതന്നെ സര്‍പ്രൈസ് ആയിരുന്നു എന്നും ഒരു സ്വപ്നം സത്യമായതുപോലെ തോന്നുന്നു എന്നും ഹമേദ പറഞ്ഞു. മെഡിസിൻ പഠിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു മക്കളെ കൂടാതെ സ്കൂള്‍ പ്രായത്തിലുള്ള രണ്ട് മക്കൾ കൂടിയുണ്ട്. അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് തുക പ്രയോജനപ്പെടും. കുടുംബത്തിനായും പണം നീക്കിവയ്ക്കുമെന്നും ഹമേദ പറഞ്ഞു. എട്ട് മാസം മുൻപാണ് സ്ഥിരമായി മഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഹമേദ തീരുമാനിച്ചത്. കുട്ടിയുടെ ഫുട്ബോള്‍ മത്സരം കാണാന്‍ പോയതുകൊണ്ട് മഹ്സൂസിന്‍റെ നറുക്കെടുപ്പ് ഹമേദ കണ്ടിരുന്നില്ല. തൊട്ടടുത്ത ദിവസം മഹ്സൂസ് ടീം ഫോണിൽ വിളിച്ചപ്പോഴാണ് നറുക്കെടുപ്പിൽ വിജയിച്ച കാര്യം ഹമേദ അറിഞ്ഞത്.

മഹ്സൂസിന്‍റെ 122-ാമത് നറുക്കെടുപ്പിൽ 24 പേര്‍ക്ക് നാല് അക്കങ്ങള്‍ ഒരുപോലെയാക്കാന്‍ കഴിഞ്ഞു. രണ്ടാം സമ്മാനമായ AED 200,000 ഇവര്‍ പങ്കിട്ടു. ഒരാള്‍ക്ക് AED 8,333 വീതമാണ് ലഭിച്ചത്. മൂന്ന് അക്കങ്ങള്‍ ഒരുപോലെയാക്കിയ 958 പേര്‍ക്ക് AED 250 വീതം ലഭിച്ചു. മഹ്സൂസ് കഴിഞ്ഞ മാസം മുതലാണ് ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പ് അവതരിപ്പിച്ചത്. ഓരോ ആഴ്ച്ചയും ഒരാള്‍ക്ക് ഇതിലൂടെ മില്യണയര്‍ ആകാം. 35 ദിര്‍ഹം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പിലും 20,000,000 ദിര്‍ഹം സമ്മാനമുള്ള ഗ്രാൻഡ് ഡ്രോയിലും ഭാഗമാകാം. ഇതോടൊപ്പം പുതിയ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പിൽ ആഴ്ച്ചതോറും 1,000,000 വീതം സ്വന്തമാക്കുകയും ചെയ്യാം.

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്....

ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര...

യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു എസ് വ്യോമാക്രമണം, 38 പേര്‍ മരിച്ചു

യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ വ്യോമാക്രമത്തിൽ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും നാശം വിതച്ച ആക്രമണം ആണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യെമനിലെ...

ഐസ് ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നത് കണ്ടെത്തി

തൃശൂരിൽ ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നതായി കണ്ടെത്തി. മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരോ​ഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നത് കണ്ടെത്തിയത്. അന്യ സംസ്ഥാന തൊഴിലാളികളാണ് പാൻമസാല...

ബംഗ്ലാദേശിൻ്റെ പരാമർശങ്ങളെ ശക്തമായി നിഷേധിച്ച് ഇന്ത്യ

വഖഫ് നിയമം മൂലം പശ്ചിമ ബംഗാളിലുണ്ടായ അക്രമത്തെക്കുറിച്ചുള്ള ബംഗ്ലാദേശിൻ്റെ പരാമർശങ്ങളെ ഇന്ത്യ ശക്തമായി നിരാകരിച്ചു, വഞ്ചനാപരം എന്നും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ഇന്ത്യ ആരോപിച്ചു. കഴിഞ്ഞയാഴ്ച ബംഗാളിലെ മുർഷിദാബാദ്...

ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിൻ്റെ പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ

ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും നടന്നു. കുരിശു മരണത്തിന് മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിൻറെ...

സ്വർണ്ണ വില പുതിയ റെക്കോഡിലേയ്ക്ക്

സ്വർണ്ണ വിപണിയിൽ ഇന്നും വില വർദ്ധിച്ചു. ഇതോടെ നാളിതുവരെയുള്ള എല്ലാ റെക്കോഡുകളും ഭേദിക്കുകയാണ് സ്വർണ വില. ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണ്ണ വില എത്തി നിൽക്കുന്നത്. ഈ മാസം ഏപ്രിൽ എട്ടിനാണ്...

ആശാവർക്കർമാരുടെ സമരം ഇന്ന് 68 ആം ദിവസത്തിലേക്ക്, നിരാഹാര സമരം മുപ്പതാം ദിവസം

തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ ഓണറേറിയം വർധനവ് ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം ഇന്ന് 68 ആം ദിവസത്തിലേക്കും നിരാഹാര സമരം മുപ്പതാം ദിവസത്തിലേക്കും കടന്നു. സർക്കാരും നാഷണൽ ഹെൽത്ത് മിഷനും ഒത്തു...