രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,335 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സജീവമായ കേസുകളുടെ എണ്ണം 25,000 കടന്നു. നിലവില്‍ 25,587 സജീവ കേസുകളുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32% ആണ്.
വലിയ ഇടവേളയ്ക്ക് ശേഷമാണ് രോഗികളുടെ എണ്ണം 5000 കടക്കുന്നത്. സെപ്റ്റംബർ അവസാനത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇന്നത്തെ രാജ്യത്ത് 4,435 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരുന്നത് . ഇന്നലെ 15 മരണവും സ്ഥിരീകരിച്ചിരുന്നു.