അരുണാചലിലെ സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയ സംഭവത്തിൽ കടുത്ത പ്രതികരണവുമായി ഇന്ത്യ

അരുണാചല്‍ പ്രദേശിന് മേല്‍ അവകാശവാദം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്നും എന്നും അത് തുടരുമെന്നും പേരുകള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യത്തെ മാറ്റില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററില്‍ കുറിച്ചു. ഇത്തരം റിപ്പോര്‍ട്ടുകള്‍ കണ്ടിട്ടുണ്ട്. ഇതാദ്യമായല്ല ചൈന ഇത്തരമൊരു ശ്രമം നടത്തുന്നത്. ഇതിനെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു’ എന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. .

അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ചൈനയുടെ നീക്കം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. ചൈനയുടെ സിവില്‍ അഫയേഴ്സ് മന്ത്രാലയം പുറപ്പെടുവിച്ച പേരുകളുടെ മൂന്നാമത്തെ ബാച്ചാണ് ഇതെന്ന് സര്‍ക്കാര്‍ നടത്തുന്ന ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2017 ല്‍ ആറ് സ്ഥലങ്ങളുടെ ആദ്യ ബാച്ചും 2021 ല്‍ 15 സ്ഥലങ്ങളുടെ രണ്ടാമത്തെ ബാച്ച് പേരുകളും പ്രഖ്യാപിച്ചിരുന്നു. ‘ടിബറ്റിന്റെ തെക്കന്‍ ഭാഗമായ സാങ്‌നാന്‍’ എന്നാണ് ഈ പ്രദേശത്തെ ചൈന വിശേഷിപ്പിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തെ ഒരു തരത്തിലും മാറ്റാനാകില്ല എന്നാണ് സംഭവത്തോട് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്.

ചൈനയുടെ കാബിനറ്റിന്റെ സ്റ്റേറ്റ് കൗണ്‍സില്‍ പുറപ്പെടുവിച്ച ഭൂമിശാസ്ത്രപരമായ പേരുകള്‍ സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിച്ച് ചൈനീസ്, ടിബറ്റന്‍, പിന്‍യിന്‍ എന്നിവയിലുള്ള സ്റ്റാന്‍ഡേര്‍ഡ് പേരുകളാണ് ചൈനയുടെ സിവില്‍ കാര്യ മന്ത്രാലയം പുറത്തിറക്കിയത്. രണ്ട് ഭൂപ്രദേശങ്ങള്‍, രണ്ട് റെസിഡന്‍ഷ്യല്‍ ഏരിയകള്‍, അഞ്ച് പര്‍വതശിഖരങ്ങള്‍, രണ്ട് നദികള്‍ എന്നിവയ്‌ക്കൊപ്പം അവയുടെ കീഴിലുള്ള ഭരണപരമായ ജില്ലകളും പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് ഹൈക്കോടതി റദ്ദാക്കി

പറവൂരില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. അതിനോടൊപ്പം ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കാണിച്ച് ചുമത്തിയ കുറ്റവും റദ്ദാക്കി....

അദാനിയെ അറസ്റ്റ് ചെയ്യണം, പ്രധാനമന്ത്രി സംരക്ഷിക്കുന്നു: രാഹുൽ ഗാന്ധി

അമേരിക്കയിലെ കൈക്കൂലി കേസിൽ കുറ്റാരോപിതനായ അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെയും രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചു. ഗൗതം അദാനിയുടെ അഴിമതിയിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും അദ്ദേഹം...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി

യുദ്ധക്കുറ്റം ചുമത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ​ഗാസയിൽ സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ ​പേരെ കൂട്ട​ക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്തതിനുമാണ് യുദ്ധക്കുറ്റം ചുമത്തി നെതന്യാഹുവിനും...

മല്ലപ്പളളി പ്രസംഗം; മന്ത്രി സജി ചെറിയാന് തിരിച്ചടി, ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കോടതി, രാജിയില്ലെന്ന് സജി ചെറിയാന്‍

മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് റദ്ദാക്കിയ സിംഗിൾബെഞ്ച്, തുട‍രന്വേഷണത്തിന് ഉത്തരവിട്ടു.അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടായി,...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗയാനയുടെയും ബാർബഡോസിന്റെയും പരമോന്നത ദേശീയ പുരസ്കാരം

ഗയാന പരമോന്നത ദേശീയ പുരസ്‌കാരമായ ദി ഓർഡർ ഓഫ് എക്‌സലൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും. ബാർബഡോസ് തങ്ങളുടെ ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസും പ്രധാനമന്ത്രിക്ക് നൽകും. പ്രധാനമന്ത്രി മോദിയെ...

സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി മുൻ എംഎൽഎ അയിഷ പോറ്റി. ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം സിപിഎം കൊട്ടാരക്കര...

“ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ,” വിവാഹമോചനം സ്ഥിരീകരിച്ച് എ ആര്‍ റഹ്മാന്‍

വിവാഹമോചനം ഔദ്യോഗികമായി സ്ഥിരീകരിച്ച് സംഗീത സംവിധായകൻ എ ആര്‍ റഹ്മാന്‍. കഴിഞ്ഞ ദിവസമാണ് എ ആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ്...

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെടുപ്പ്, ജനവിധി തേടി പ്രമുഖർ

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് പുറമെ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ 15 സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിൽ 9 സീറ്റുകളും ഉത്തർപ്രദേശിൽ നിന്നാണ്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള...