മിഡിൽ ഈസ്റ്റ് എനർജി എക്‌സിബിഷനിൽ ‘എല്ലാവർക്കും സുരക്ഷിതമായ വൈദ്യുതി’ എന്ന ആശയം ശക്തമാക്കി “ഹിമൽ”

അവാർഡ് ജേതാക്കളും ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളുടെ ആഗോള നിർമ്മാതാവും വിതരണക്കാരുമായ “ഹിമൽ” ദുബായിൽ നടന്ന മിഡിൽ ഈസ്റ്റ് എനർജി എക്‌സിബിഷൻ 2023-ൽ പങ്കെടുത്തു. “എല്ലാവർക്കും സുരക്ഷിതമായ വൈദ്യുതി’ എന്ന ആശയം ശക്തമാക്കിയാണ് ഹിമൽ മാർച്ച് 7-9 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന മിഡിൽ ഈസ്റ്റ് എനർജി എക്‌സിബിഷൻ 2023-ൽ പങ്കെടുത്തത്. ഹിമൽ ബ്രാൻഡ് സജ്‌ജമാക്കിയ ബൂത്തിൽ പാർപ്പിട, വാണിജ്യ, വ്യാവസായിക മേഖലകൾക്കായുള്ള ഉൽപ്പന്നങ്ങളുടെയും പദ്ധതികളുടെയും സമഗ്രമായ മാതൃകയും പ്രദർശിപ്പിച്ചിരുന്നു.

ലോ വോൾട്ടേജ് പവർ ഡിസ്ട്രിബ്യൂഷൻ, ഫൈനൽ ഡിസ്ട്രിബ്യൂഷൻ, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ, എനർജി മാനേജ്‌മെന്റ്, തുടങ്ങി ഹോം ഇലക്ട്രിക് വിഭാഗങ്ങളിലെ പ്രധാന ഉൽപ്പന്നങ്ങൾ വരെ ഹിമൽ ബൂത്തിൽ പ്രദർശിപ്പിച്ചിരുന്നു. അടുത്തിടെ പുറത്തിറക്കിയ സോളാർ ശ്രേണിയിലുള്ള ഉൽപ്പന്നങ്ങളും അപ്ലയൻസ് ഓട്ടോമേഷനുള്ള സ്മാർട്ട് സീരീസ്, തത്സമയ റിയാക്ടീവ് പവർ കോമ്പൻസേഷൻ കൺട്രോൾ കാബിനറ്റ്, ഹിമലിന്റെ റെസിഡ്യൂവൽ കറന്റ് സർക്യൂട്ട് ബ്രേക്കറിന്റെ എർത്ത് ലീക്കേജ് ഡെമോ എന്നിവയുമായിരുന്നു ഹിമൽ ബൂത്തിലെ ആകർഷണങ്ങൾ.

ബ്രാൻഡിന്റെ മാതൃക പ്രദർശങ്ങളിലും ഇൻസ്റ്റാളേഷനുകളിലും അതീവ താൽപര്യം പ്രകടിപ്പിച്ച് വിവിധ വ്യവസായമേഖലകളിൽ നിന്നുള്ള സന്ദർശകർ മുന്നോട്ടുവന്നതോടെ പ്രദർശനം വിജയമായിരുന്നുവെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

മൂല്യാധിഷ്ഠിത എഞ്ചിനീയറിംഗിനോടുള്ള പ്രതിബദ്ധതയാണ് തങ്ങൾ ചെയ്യുന്ന എല്ലാത്തിനും ആധാരമെന്ന് ഹിമലിന്റെ ഗ്ലോബൽ ബിസിനസ് ഹെഡ് ശ്രീനിവാസ് ചെബ്ബി പറഞ്ഞു. വീടുകൾ, വാണിജ്യ-വ്യാവസായിക ഇടങ്ങൾ ഉൾപ്പടെ സുരക്ഷിതമായ അടിസ്ഥാന സൗകര്യത്തിന് ആവശ്യമായതും വിശ്വസനീയവുമായ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളുടെ ലഭ്യത എളുപ്പമാക്കാനും സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചെലവ് കുറഞ്ഞ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളുടെ പരിമിതികളെ നേരിട്ട് പങ്കാളികൾക്ക് അവരുടെ ബിസിനസ്സ് വളർച്ച ത്വരിതപ്പെടുത്തുന്നതിന് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാർക്കറ്റിംഗിലാണ് വിശ്വസിക്കുന്നത് എന്ന് ഹിമൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ഗ്ലോബൽ ഹെഡ് വിഭ തുസു പറഞ്ഞു: മികച്ച ഇൻ-ക്ലാസ് ഉൽപ്പന്നങ്ങൾ മത്സര വിലയിൽ വിതരണം ചെയ്യുന്നതുവഴി ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് മാത്രമേ ലഭിക്കൂ എന്ന ധാരണ മാറ്റാൻ കഴിഞ്ഞു എന്ന്
ഹിമൽ ചാനൽ മാർക്കറ്റിംഗ് & മാനേജ്‌മെന്റ് മേധാവി ഒനൂർ യുറൽ പറഞ്ഞു.

ഹിമൽ അടുത്തിടെ മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും വിതരണശൃംഖല പലമടങ്ങ് വിപുലീകരിച്ചിരുന്നു. നിർമ്മാണ മേഖലയിലെ യുഎഇയിലെ ഏറ്റവും വലിയ വിതരണക്കാരിൽ ഒന്നായ ഡാന്യൂബ് ഗ്രൂപ്പിനെയും യുഎഇയിലെ പ്രമുഖ ഹോം ഇംപ്രൂവ്‌മെന്റ് സ്റ്റോർ ശൃംഖലയായ ഹോംസ്മിത്തിനെയും ഹിമൽ സ്വാഗതം ചെയ്തതതോടെ ബ്രാൻഡിന്റെ ആഗോള നേതൃത്വം മേഖലയിലുടനീളമുള്ള പുതിയ വിതരണ പങ്കാളികളുമായി കരാറിൽ ഒപ്പുവച്ചു. പ്രദർശനത്തിൽ പാനൽ നിർമ്മാണം, ഉപകരണങ്ങളുടെ നിർമ്മാണം, ഇലക്ട്രിക്കൽ വിതരണം, റീട്ടെയിൽ എന്നിവയെ പിന്തുണയ്ക്കുന്നതിനായി ഹിമൽ വിദഗ്ധരുടെ നേതൃത്വത്തിൽ സെഷനുകളും നടത്തി.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...