ഗൾഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇനി സൗദിയിലേക്ക് ടൂറിസ്റ്റ് വിസ ലഭിക്കും

ഗൾഫ് രാജ്യങ്ങളിൽ നിയമവിധേയമായി താമസിക്കുന്നവർക്ക് സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. https://visa.mofa.gov.sa/ എന്ന വെബ്സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത തീയതി മുതൽ മൂന്ന് മാസത്തേക്ക് സാധുതയുള്ളതായിരിക്കും. ഇത്തരം വിസയിൽ അനുവദനീയമായ താമസ കാലയളവ് 30 ദിവസമാണ്. 90 ദിവസം വരെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന, ഒരു വർഷത്തേക്ക് സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസയും ലഭ്യമാണ്.

അപേക്ഷകന്റെ പാസ്‌പോർട്ടിന് ആറ് മാസത്തേയും റസിഡൻസി ഐഡിക്ക് മൂന്ന് മാസത്തേയും കാലാവധി ഉണ്ടായിരിക്കണം. ജോലി ബാധകമല്ല. അപേക്ഷകർ അവരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും വെവ്വേറെ വിസ അപേക്ഷകൾ പൂർത്തിയാക്കുകയും സൗദിയിൽ പ്രവേശിക്കുമ്പോൾ അംഗത്തെ അനുഗമിക്കുകയും വേണം. വിസക്ക് അപേക്ഷിക്കുന്നതിന് 18 വയസ് പൂർത്തിയാവണം. കുട്ടികൾക്ക് രക്ഷിതാക്കളാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 300 റിയാലാണ് വിസാ ഫീസ്. വിസ ലഭിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.

വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായ ഇവന്റുകൾ, വിനോദ പരിപാടികളിൽ പങ്കെടുക്കൽ തുടങ്ങിയവയെല്ലാം ഇത്തരം വിസയിൽ വരുന്നവർക്ക് അനുവദനീയമാണ്. എന്നാൽ ഇവർക്ക് ഹജ്ജ് ചെയ്യുന്നതിനോ ഹജ്ജ് കർമങ്ങളുടെ ദിനങ്ങളിൽ ഉംറ നിർവഹിക്കുന്നതിനോ അനുമതിയില്ല.

പോക്‌സോ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ

തിരുവനന്തപുരം: പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനെത്തുടർന്ന് പോക്സോ കേസ് ചുമത്തിയതിൽ പ്രതികരണവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. മുപ്പത്തിമൂന്നര വർഷം പോലീസ് ഉദ്യോഗസ്ഥയായിരുന്ന താൻ എന്നും ഇരകൾക്കൊപ്പമാണെന്നും തനിക്കെതിരെയുള്ള...

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് അന്തരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖച്ചന്ദ്ര സിങ് അന്തരിച്ചു. ലിവര്‍ കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം റിങ്കു സിങ് പിതാവിനെ നാട്ടിൽ എത്തി സന്ദർശിച്ചിരുന്നു. നിലവിൽ ലോകകപ്പിനുള്ള ഇന്ത്യൻ...

ഡൽഹി മദ്യനയ കേസ്; അരവിന്ദ് കെജ്രിവാളിനേയും മനീഷ് സിസോദിയയേയും കുറ്റവിമുക്തരാക്കി കോടതി

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും വൻ നിയമവിജയം. കേസിൽ ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി...

ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

കണ്ണൂർ: കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ...

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഒ പനീർശെൽവം ഡിഎംകെയിൽ

തമിഴ്നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവുമായ ഒ പനീർസെൽവം ദ്രാവിഡ മുന്നേറ്റ കഴകത്തിൽ ചേർന്നു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ അദ്ദേഹം ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തിലെത്തി...

അഫ്ഗാൻ നഗരങ്ങളിൽ പാകിസ്ഥാൻ ബോംബിട്ടു; 55 പാക് സൈനികരെ വധിച്ചെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം പൂർണ്ണമായ യുദ്ധത്തിലേക്ക് നീങ്ങുന്നു. അഫ്ഗാനിസ്ഥാനിലെ വിവിധ നഗരങ്ങളിൽ പാകിസ്ഥാൻ നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ, അതിർത്തി കടന്നെത്തിയ ഒരു പാക് യുദ്ധവിമാനത്തെ അഫ്ഗാൻ സൈന്യം വെടിവെച്ചിട്ടതായി...

അഫ്ഗാനിസ്ഥാനുമായുള്ള സംഘർഷത്തിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ

അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷം രൂക്ഷമാകുന്നതിനിടെ, രാജ്യത്തെ സുരക്ഷാ പ്രതിസന്ധിക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖാജ ആസിഫ്. യാതൊരു തെളിവുകളുമില്ലാതെയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേർന്ന് പാകിസ്ഥാനെതിരെ 'പ്രോക്സി വാർ' (നിഴൽ...

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; ആനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ പത്താം ബ്ലോക്കിലെ അനീഷ് (40) മരിച്ചു. വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അനീഷിനെ ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിന്...