​ദേര സൂ​ഖ് അ​ല്‍ മ​ര്‍ഫ​യിൽ ബി​സ്മി ഹോ​ള്‍സെ​യി​ല്‍ സ്‌​റ്റോ​ര്‍ തു​റ​ന്നു

അതിവേഗം വളരുന്ന എഫ്എംസിജി കമ്പനിയായ ബിസ്മി ഗ്രൂപ് ഓഫ് കമ്പനീസ് മേഖലയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ സ്‌റ്റോര്‍ ദുബായ് ദേരയിലെ സൂഖ് അല്‍ മര്‍ഫയിൽ തുറന്നു. ദേര വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിനും ദുബായ് ഹോസ്പിറ്റലിനും എതിര്‍ വശത്തായുള്ള മൊത്തവ്യാപാരസ്ഥാപനത്തിൽ നിത്യോപയോഗ സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികള്‍,ശീതീകരിച്ച ഭക്ഷണങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങൾ , ഇലകേ്‌ട്രോണിക്‌സ് എന്നിവയുള്‍പ്പെടെ എല്ലാ ഉത്പന്നങ്ങളും മൊത്ത വിലക്ക് ലഭ്യമാവുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

ബിസ്മി ഹോള്‍സെയില്‍ വിപ്‌ളവകരമായ ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്നും ഉപയോക്താവിന് എല്ലാ ഉല്‍പന്നങ്ങളും പീസുകളായോ, ഔട്ടറായോ, കാര്‍ട്ടണായോ വാങ്ങാനാകുമെന്നും ബിസ്മി ഗ്രൂപ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പി.എം ഹാരിസ് പറഞ്ഞു. മേഖലയിലുടനീളമുള്ള 7,000ത്തിലധികം ബിസിനസുകള്‍ക്ക് ബിസ്മി പ്രതിദിനം സേവനം നല്‍കുകയും ചെയ്യുന്നുണ്ട്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങളുടെ ജീവിത ഭാരം കുറയ്ക്കുക എന്ന ഗവണ്മെന്റിന്റെ പ്രഖ്യാപിത നയം പിന്തുടർന്ന് ഏറ്റവും മികച്ച വിലയിൽ ജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ ബിസ്മി എന്നും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ്, ഷാര്‍ജ, അല്‍ ഐന്‍, ഫുജൈറ എന്നിവിടങ്ങളിലെ ബിസിനസ് ഉപഭോക്താക്കള്‍ക്കായി ബിസ്മിക്ക് പ്രതിദിനം 5,000 ത്തിലധികം ഓര്‍ഡറുകളുണ്ട്. ദേര വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള പുതിയ ദുബായ് ഐലന്റ്‌സിലാണ് ബിസ്മി സൂഖ് അല്‍ മര്‍ഫ. വ്യത്യസ്തമായ ബിസിനസ് മോഡലിലൂടെ ബിസ്മി ഗ്രൂപ് നിരവധി സൂപര്‍ മാര്‍ക്കറ്റുകള്‍, പലചരക്ക് വ്യാപാരികള്‍, ഷിപ് ഹാന്‍ഡ്‌ലേഴ്‌സ്, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മൊത്തക്കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് മികച്ച സർവീസും നൽകുന്നുണ്ട്. കുടുംബങ്ങള്‍ക്ക് മികച്ച വാരാന്ത്യ അനുഭവം സമ്മാനിക്കുന്ന അന്തരീക്ഷവും വിപുലമായ പാർക്കിങ്ങ് സൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. സൂപര്‍മാര്‍ക്കറ്റുകള്‍, മിനി മാര്‍ട്ടുകള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി പ്രമുഖ റീടെയിലര്‍മാരും വ്യാപാരികളും വരെയുള്ള മേഖലയിലെ ബിസിനസ് ഉപയോക്താക്കളെ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പിന്റെ പ്രധാന വ്യാപാരം.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...