ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, യുകെയിലെ ലണ്ടനില്‍ നടക്കുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2023-ന്റെ ഗ്രാന്‍ഡ് ജൂറിയായി ഹെല്‍ത്ത് കെയര്‍, നഴ്സിങ്ങ് രംഗങ്ങളിലെ 6 പ്രമുഖരെ പ്രഖ്യാപിച്ചു. സ്വിറ്റ്സര്‍ലാന്റ് ആസ്ഥാനമായ ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ്, ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഹോവാര്‍ഡ് കാറ്റണ്, ബോട്സ്വാനയിലെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും, പാര്‍ലമെന്റംഗവും, ഗ്ളോബല്‍ എച്ച്ഐവി പ്രിവെന്‍ഷന്‍ കോ അലീഷന്‍ കോ-ചെയര്‍ പേഴ്സണുമായ ഷൈയ്ല ട്ലോ, ഡബ്ല്യൂഎച്ച് ഒ കൊളാബറേറ്റിങ്ങ് സെന്റര്‍ ഫോര്‍ നഴ്സിങ്ങിന്റെ അഡ്ജങ്ക്റ്റ് പ്രൊഫസര്‍ ജെയിംസ് ബുക്കാന്, ഗ്ലോബല്‍ ഫണ്ട് ബോര്‍ഡിന്റെ സ്ട്രാറ്റജി കമ്മിറ്റി വൈസ് ചെയര്‍മാനും, ജിഎഫ് ബോര്‍ഡ് ഡവലപ്പിങ്ങ് കണ്ട്രി എന്‍ജിഒ ഡെലിഗേഷന്റെ ബോര്‍ഡ് അംഗവുമായ ഡോക്ടര്‍ ജെ. കരോലിന് ഗോമസ്, ഒബിഇ (OBE) അവാര്‍ഡ് ജേതാവും (ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍), സ്വതന്ത്ര ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റും, റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങിന്റെ മുന്‍ സിഇഒയുമായ ഡോക്ടര്‍ പീറ്റര്‍ കാര്‍ട്ടര്‍, AXA-(EC)യുടെ മുതിര്‍ന്ന ഡിജിറ്റല്‍ ഉപദേഷ്ടാവും, Harbr ബോര്‍ഡ് ഓഫ് ചെയറും, ഹെല്‍ത്ത് ഫോര്‍ ആള് (Health4all Advisory)അഡൈ്വസറി മാനേജിങ്ങ് ഡയറക്ടറും, ഡിജിറ്റല്‍ ആരോഗ്യ നവീകരണത്തില്‍ മികച്ച വൈദഗ്ധ്യവുമുള്ള മുതിര്‍ന്ന ഡോക്ടറായ ഡോ. നിതി പാല് എന്നിവരാണ് ഗ്രാന്റ് ജൂറി അംഗങ്ങള്‍.
202 രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരില്‍ നിന്ന് ഇത്തവണ 52,000 രജിസ്ട്രേഷനുകളാണ് ലഭിച്ചത്. 24,000 രജിസ്ട്രേഷനുകള്‍ ലഭിച്ച അവാര്‍ഡിന്റെ ആദ്യ പതിപ്പിനെ അപേക്ഷിച്ച് അപേക്ഷകരില്‍ 116% വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2023, മെയ് 12-ന് യുകെയിലെ ലണ്ടനിലെ ക്വീന്‍ എലിസബത്ത് II സെന്ററില്‍ നടക്കും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ‘ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ്’ നഴ്സിങ്ങ് രംഗത്തെ ലോകത്തിലെ ഏറ്റവും മികച്ച അവാര്‍ഡുകളിലൊന്നാണ്. വിജയിയാകുന്ന ഒരു നഴ്സിന് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 250,000 ഡോളര്‍ നേടാനാവും.
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ളോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ ഈ പതിപ്പിനായി ആസ്റ്റര്‍, ഏണസ്റ്റ് ആന്റ് യംഗ് എ്ല്‍എല്‍പി (EY) യെ ‘പ്രോസസ് അഡൈ്വസര്‍’ ആയി നിയമിച്ചിട്ടുണ്ട്. ഒരു സ്വതന്ത്ര വിദഗ്ധ സമിതി എന്‍ട്രികളുടെ ഷോര്‍ട്ട്ലിസ്റ്റിങ്ങ് പ്രക്രിയ പൂര്‍ത്തിയാക്കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഫൈനലിസ്റ്റുകളുടെ ഒരു ലിസ്റ്റ് ഗ്രാന്‍ഡ് ജൂറിക്ക് സമര്‍പ്പിക്കുകയും ചെയ്യും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകള്‍ പരിശോധിച്ച് അവസാന റൗണ്ടിലേക്ക് മികച്ച 10 നഴ്സുമാരെ ഗ്രാന്‍ഡ് ജൂറി തിരഞ്ഞെടുക്കും.