കർണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു

കർണാടകയിൽ നിർമ്മിച്ച ശിവമൊഗ്ഗ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. 450 കോടി രൂപ ചെലവിലാണ് പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. മണിക്കൂറിൽ ശരാശരി 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ടെർമിനലാണ് പുതിയ വിമാനത്താവളത്തിന്റെത്. പാസഞ്ചർ ടെർമിനൽ താമരയുടെ രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി കേന്ദ്ര കമ്മിറ്റി അംഗവുമായ ബി എസ് യെദിയൂരപ്പയുടെ സ്വപ്ന പദ്ധതിയാണ് ശിവമൊഗ്ഗ വിമാനത്താവളം. കന്നഡ മഹാകവി കുവേംപുവിന്‍റെ പേരിലാണ് വിമാനത്താവളം അറിയപ്പെടുക.

വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതോടൊപ്പം സംസ്ഥാനത്തെ വിവിധ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ തന്നെ വിമാനങ്ങളുടെ പരീക്ഷണ പറക്കൽ വിമാനത്താവളത്തിൽ ആരംഭിച്ചിരുന്നു. 662.38 ഏക്കർ സ്ഥലത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. റൺവേ, ടെർമിനൽ കെട്ടിടം, എ ടി സി ടവർ, ഫയർ സ്റ്റേഷൻ കെട്ടിടം എന്നിവ കൂടാതെ ടാക്സി വേ, ഏപ്രൺ, അപ്രോച്ച് റോഡ്, പെരിഫറൽ റോഡ്, കോമ്പൗണ്ട് ഭിത്തി എന്നിവയും വിമാനത്താവളത്തിനുണ്ട്. എല്ലാവർക്കും താങ്ങാൻ കഴിയുന്ന വിമാനയാത്ര എന്ന ലക്ഷ്യത്തോടെ കേന്ദ്രത്തിന്റെ ഉഡാൻ പദ്ധതിക്ക് കീഴിലാണ് ശിവമൊഗ്ഗ ഗ്രീൻഫീൽഡ് ആഭ്യന്തര വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.

സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച കർണാടക രാഷ്ട്രീയത്തിലെ അതികായൻ ബി എസ് യെദിയൂരപ്പയുടെ സ്വന്തം തട്ടകമായ ശിവമൊഗ്ഗയിലെ ഈ വിമാനത്താവളം അദ്ദേഹത്തിന്‍റെ എൺപതാം പിറന്നാൾ ദിനത്തിലാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. ജീവിതം കന്നഡ ജനതയ്ക്ക് സമർപ്പിച്ച യെദിയൂരപ്പ വരും തലമുറയ്ക്ക് മാതൃകയെന്ന് മോദി പറഞ്ഞു. തന്‍റെ പിറന്നാൾ ദിനം എത്തിയതിൽ മോദിക്ക് യെദിയൂരപ്പ നന്ദി പറഞ്ഞു. വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേരിടാമെന്ന മന്ത്രിസഭാ തീരുമാനം അദ്ദേഹം തന്നെ നിരസിച്ചതോടെ കന്നഡ മഹാകവി കുവേംപുവിന്‍റെ പേരിലാകും വിമാനത്താവളം അറിയപ്പെടുക.

മഹിള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ആർ രശ്മി ബിജെപിയിൽ ചേർന്നു

മഹിള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ആർ രശ്മി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്. രാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ...

എഐ ഇംപാക്ട് ഉച്ചകോടി; അബുദാബി കിരീടാവകാശി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ഫെബ്രുവരി 18 മുതൽ 19 വരെ ന്യൂഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ എത്തി. ഉച്ചകോടിക്കിടെ...

സുനിത വില്യംസ്‌ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് നാസ

2024 ജൂണിൽ എട്ട് ദിവസത്തെ ചെറിയൊരു യാത്രയ്ക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ച ഇന്ത്യൻ വംശജ സുനിത വില്യംസിനും ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോറിനും ഒൻപത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കേണ്ടിവന്ന...

മെഡിക്കൽ കോളേജ് ശസ്ത്രക്രിയ വീഴ്ച; ഉഷാ ജോസഫിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി, ശസ്ത്രക്രിയ നാളെ

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിനെ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉഷയുടെ മകൻ...

അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി

ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ ‘കൊലയാളി’ പരാമർശം നടത്തിയെന്ന മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരായി. രാജ്യസഭാ എം.പി പ്രമോദ് തിവാരി, യുപി...

രോഗിയുടെ വയറ്റിൽ കത്രിക കുടങ്ങിയ സംഭവം; രൂക്ഷ വിമർശനവുമായി ആരോഗ്യവകുപ്പ് മന്ത്രി, വായ്ത്താരിയെന്ന് രോഗികൾ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിൽ രോഗിയുടെ വയറ്റിൽ കത്രിക കുടങ്ങിയ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. വീഴ്ചവരുത്തിയ...

‘ആരോഗ്യ കേരളം വെന്റിലേറ്ററിൽ’ ചികിത്സാപിഴവിൽ സർക്കാരിനെതിരെ വിമർശനവുമായി വി ഡി സതീശൻ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ തുടർച്ചയായുണ്ടാകുന്ന ചികിത്സാപിഴവുകളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വണ്ടാനം മെഡിക്കൽ കോളേജിലുണ്ടായ ഗുരുതരമായ വീഴ്ച ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന’...

“തന്നെ കുടുക്കിയത് യുവതി പ്രവേശനത്തെ എതിർത്തതിനാൽ”: സർക്കാറിനെതിരെ തുറന്നടിച്ച് തന്ത്രി കണ്ഠരര് രാജീവര്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തനിക്കെതിരെയുള്ള പോലീസ് നടപടി സർക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതീ പ്രവേശന സമയത്ത് ആചാര ലംഘനത്തെ എതിർത്തതിലുള്ള വിരോധമാണ് തന്നെ കേസിൽ കുടുക്കാൻ കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു....