ഇസ്രായേലിൽ നിന്നും മുങ്ങിയ മലയാളി കർഷകൻ ബിജു കുര്യൻ തിരിച്ചെത്തി

ഇസ്രായേലിൽ നൂതന കൃഷി രീതി പഠിക്കാൻ കേരളത്തിൽ നിന്നും പോയ കർഷകസംഘത്തിൽ നിന്നും മുങ്ങിയ ബിജു കുര്യൻ നാട്ടിൽ തിരിച്ചെത്തി. ഗൾഫ് എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് അതിരാവിലെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ബിജു എത്തിയത്. ബത് ലഹേം അടക്കമുള്ള പുണ്യ സ്ഥലങ്ങൾ ദർശിക്കാനാണ് സംഘത്തിൽ നിന്നും മാറി നിന്നതെന്നാണ് ബിജുവിന്റെ വിശദീകരണം. സംഘത്തിലെ അംഗങ്ങളോട് പറഞ്ഞുകഴിഞ്ഞാൽ അനുവദിക്കില്ല എന്ന് കരുതിയാണ് പറയാതെ മാറിനിന്നതെന്നും ബിജു പറഞ്ഞു. സംസ്ഥാന സർക്കാരിനോടും കൃഷിവകുപ്പിനോടും മാപ്പ് ചോദിക്കുന്നു എന്നും ബിജു കരിപ്പൂരിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രായേലിൽ നിന്നും മടങ്ങിയത് സ്വമേധയാ ആണെന്നും മുങ്ങി എന്ന വാർത്ത പ്രചരിച്ചപ്പോൾ വിഷമം തോന്നി എന്നും ബിജു പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച ശേഷം ബന്ധുക്കളോടൊപ്പം ബിജു നാട്ടിലേക്ക് തിരിച്ചു.

നൂതനമായ കൃഷി രീതികൾ പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ ബി അശോകിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും 27 പേരടങ്ങുന്ന കർഷകസംഘം ഈ മാസം 12ന് ഇസ്രായേലിലേക്ക് പുറപ്പെട്ടത്. ഇവിടെവച്ച് കണ്ണൂർ സ്വദേശിയായ ബിജു കുര്യനെ കാണാതാവുകയായിരുന്നു. എന്നാൽ താൻ സുരക്ഷിതൻ ആണെന്ന് പിന്നീട് ബിജു വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. ബിജു കുര്യൻ ഇല്ലാതെ ബാക്കിയുള്ളവർ ഫെബ്രുവരി 20ന് നാട്ടിൽ മടങ്ങിയെത്തി. ബിജു സംഘത്തിൽ നിന്നും മുങ്ങിയതാണെന്ന് ഉറപ്പുവരുത്തിയതോടെ സർക്കാർ ബിജുവിന്റെ വിസ റദ്ദ് ആക്കണമെന്ന് ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടിരുന്നു. വിസ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപേ മടങ്ങിയെത്തിയാൽ നടപടികളിൽ ഇളവ് ഉണ്ടാകും എന്നും അതല്ല എങ്കിൽ വലിയ വില കൊടുക്കേണ്ടി വരും എന്നും ഇസ്രായേലിൽ ബിജുവിന്റെ ഭാവി അത്ര ശോഭനമായിരിക്കില്ല എന്നും എംബസി പറഞ്ഞിരുന്നു. ഇസ്രായേലിൽ ആരെങ്കിലും ബിജു കുര്യനെ സഹായിച്ചാൽ അവർക്കെതിരെയും കർശന നടപടി എടുക്കുമെന്ന് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ബിജു കുര്യൻ തിരികെ നാട്ടിലെത്താൻ തീരുമാനിച്ചത് എന്നാണ് സൂചന.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...