ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ ഡ്രോണിനെ ഇന്ത്യയുടെ അതിർത്തി സംരക്ഷണ സേന വെടിവച്ചിട്ടു. ഇന്ന് പുലർച്ചെ 2.11നാണ് പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ഷാജദ ഗ്രാമത്തിനു സമീപം രാജ്യാന്തര അതിർത്തിയിൽ ഡ്രോണിനെ കണ്ടത്. തുടർന്ന് ബി എസ് എഫ് വെടിവെച്ചിടുകയായിരുന്നു. തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിൽ ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെത്തി.
അതിർത്തിയിൽ വിന്യസിച്ചിരുന്ന സൈനികരാണ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഡ്രോണിന്റെ ശബ്ദം കേട്ടത്. തുടർന്ന് ഡ്രോണിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് അതിർത്തി രക്ഷാസേന നടത്തിയ തിരച്ചിലിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ച കറുത്ത നിറത്തിലുള്ള ഡ്രോൺ കണ്ടെത്തുകയായിരുന്നു.