നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേഘാലയിലെയും നാഗാലാൻഡിലെയും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. എൻ.പി.പി, ബിജെപി, തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എന്നീ പാർട്ടികളാണ് മേഘാലയ നിയമസഭയിലേക്ക് മത്സരിക്കുന്നത്. പല മണ്ഡലങ്ങളിലും ചതുഷ്കോണ മത്സരമാണ് നടക്കുന്നത്.
കോൺഗ്രസിലെ 12 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ തൃണമൂൽ കോൺഗ്രസ് സംസ്ഥാന നിയമസഭയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായി മാറി. ഇത് പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് വെല്ലുവിളിയായി മാറിയിട്ടുണ്ട്.