സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് വിലകുറഞ്ഞു. തുടർച്ചയായി ഏഴാം ദിവസമാണ് വില ഇടിയുന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് വില 41,360 രൂപയായി. ഫെബ്രുവരി 18 മുതൽ ഇന്നുവരെ പവന് 400 രൂപയുടെ കുറവാണുണ്ടായത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫെബ്രുവരി രണ്ടിനായിരുന്നു ഏറ്റവും കൂടിയ വില 42880 രൂപ. 22ദിവസം കൊണ്ട് 1520 രൂപയാണ് കുറഞ്ഞത്.
ഒരുഗ്രാം 22 കാരറ്റ് സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി 30 രൂപ കുറഞ്ഞ് ഇന്ന് 5170 രൂപയായി. ഒരുഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ രണ്ട് ദിവസങ്ങൾക്കിടെ 20 രൂപകുറഞ്ഞ് വിപണിവില 4280 രൂപയായി.