അടുത്ത അധ്യയന വർഷം മുതൽ സ്‌കൂളുകൾക്ക് ഗ്രേഡിംഗ് : മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷം മുതൽ ഗ്രേഡിംഗ് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിലെ വിജയശതമാനം, കലാ കായിക രംഗങ്ങളിലെ പ്രവർത്തനം, അച്ചടക്കം, സാമൂഹിക വിഷയങ്ങളിലെ ഇടപെടൽ തുടങ്ങി അൻപതോളം വിഷയങ്ങളിലെ പ്രകടനം വിലയിരുത്തി സ്‌കൂളുകൾക്ക് ഗ്രേഡ് നൽകുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക സംഘടനകളോടും രാഷ്ട്രീയപാർട്ടികളോടും ഇത് സംബന്ധിച്ച ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിൽ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന എംഎൽഎ എഡ്യുകെയർ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്‌കൂളുകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ഗ്രേഡിംഗിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപകർ തമ്മിലുള്ള തർക്കം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള സമഗ്ര വിദ്യാഭ്യാസ സൗഹൃദ പദ്ധതിയാണ് എംഎൽഎ എഡ്യുകെയർ. തിരുവനന്തപുരം മണ്ഡലത്തിൽ 59 സ്‌കൂളുകൾക്കും 25000 ത്തോളം വിദ്യാർഥികൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. പാരന്റൽ കെയർ, ടീച്ചർ മെന്ററിംഗ് എന്നിവ ഉൾപ്പെടുത്തി ഒരു ഹൈബ്രിഡ് അക്കാഡമിക് കണ്ടിന്യൂയിറ്റി സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇൻഡ്യൻ ഓയിൽ കോർപറേഷൻ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഒരു സമാർട്ട് പിടിഎ ഒരുക്കും. ഓരോ വിദ്യാർത്ഥിയുടെയും വിദ്യാഭ്യാസ പുരോഗതിയിൽ ജനപ്രതിനിധി നേരിട്ട് ഇടപെട്ടുകൊണ്ട് കുട്ടികളുടെ പഠനനിലവാരം ഉയർത്താനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പദ്ധതി.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...