കൊല്ലം: ചവറയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. പന്മന കോലം സ്വദേശി നിസാറാണ് മരിച്ചത്. പന്മന വടുതല സരിത ജംഗ്ഷന് സമീപമാണ് സംഭവം.
കോൺക്രീറ്റിന്റെ തട്ട് പൊളിക്കുമ്പോൾ കോൺക്രീറ്റ് പാളി ഇളകിവീഴുകയായിരുന്നു. മുകളിലുണ്ടായിരുന്നവർ ഓടി മാറിയെങ്കിലും താഴെ നിന്നിരുന്ന നിസാറിന്റേയും ഇതര സംസ്ഥാന തൊഴിലാളിയുടേയും മുകളിലേക്ക് കോൺക്രീറ്റ് പതിച്ചു. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. നിര്‍മ്മാണത്തിനിടെ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തട്ട് ഇളകിവീണുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. പരുക്കേറ്റ ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. ഒരാളെ രക്ഷപ്പെടുത്താനായെങ്കിലും നിസാറിനെ പുറത്തെടുത്തപ്പഴേക്കും ജീവൻ നഷ്ടമായിരുന്നു.