“സ്നേഹ കേരളം” ജനകീയ കാമ്പയിനുമായി ഐ സി എഫ്

സ്നേഹ സമ്പന്നമായ കേരളപ്പെരുമ വീണ്ടെടുക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി യു എ ഇയിലുള്ള എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധവത്കരണത്തിന് തുടക്കം കുറിച്ചതായി ഐ സി എഫ് ഭാരവാഹികൾ പറഞ്ഞു. 2023 ജനുവരി മുതൽ മാർച്ച്‌ വരെ നടക്കുന്ന വൈവിധ്യമായ പരിപാടികളുടെ രണ്ടാം ഘട്ടം നടക്കുകയെന്നും ഐ സി എഫ് ഭാരവാഹികൾ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ക്യാമ്പയിന്റെ ഭാഗമായി സുസ്ഥിരകേരളത്തിന്ടെ അടിത്തറ എന്ന വിഷയത്തിൽ യു എ ഇ നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹാർമണി കോൺക്ലേവ് ഫെബ്രുവരി 18 ശനിയാഴ്ച രാത്രി 8.15 നു ഓൺലൈനായി നടക്കും. സൂം പ്ലാറ്റ്ഫോമിൽപ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോടിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടി കേരള പൊതുമരാമത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് ഉൽഘടനം ചെയ്യും. എസ് വൈ എസ് കേരള സ്റ്റേറ്റ് സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം വിഷയാവതരണം നടത്തും.

സ്നേഹ-സഹവർത്തിത്വത്തിനു വിഘാതമാവുന്ന തരത്തിൽ ചില ചിന്താഗതികളും സാമൂഹിക ജീവിതത്തെ ഭിന്നിപ്പിച്ച് പരസ്പര വിദ്വേഷം വളര്‍ത്താൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന ആശങ്കയുടെയും പശ്ചാത്തലത്തിലാണ് ഈ കാമ്പയിൻ നടത്തുന്നത്. നാട് സ്നേഹ സൗഹൃദത്താൽ സുരക്ഷിതമായി നിലനിൽക്കണമെങ്കിൽ എല്ലാതരം അപായങ്ങൾക്കെതിരെയും സമൂഹം ഉണർന്നിരിക്കണം. അത്തരമൊരു ഉണർത്തലാണ് ഐ. സി. എഫ്. സ്നേഹകേരളം കാമ്പയിനിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ഐ. സി. എഫ് ഭാരവാഹികൾ പറഞ്ഞു.
. .കാമ്പയിന്റെ രണ്ടാം ഘട്ടത്തിൽ പ്രവാസലോകത്ത് വ്യത്യസ്ത പരിപാടികൾ നടക്കും. മൂന്നാം ഘട്ടമായി കേരളത്തിലും വിപുലമായ പദ്ധതികളും രൂപപ്പെടുത്തിയിട്ടുണ്ട്. പരിപാടികളിൽ കേരളത്തിൽ നിന്നുള്ള മതമേലധ്യക്ഷന്മാർ, പണ്ഡിതന്മാർ, മന്ത്രിമാർ, സാഹിത്യകാരന്മാർ, സാമൂഹിക-സാംസ്കാരിക സംഘടന നേതാക്കൾ, തുടങ്ങിയവർ സ്നേഹ കേരളം വീണ്ടെടുക്കാനും നിലനിർത്താനുമുള്ള കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും അവതരിപ്പിക്കും. മാർച്ച് 17 വെള്ളിയാഴ്ച ഇന്റർനാഷണൽ തലത്തിൽ നടക്കുന്ന സമ്മേളനത്തോടെയായിരിക്കും സ്നേഹകേരളം ക്യാമ്പയിന് പരിസമാപ്തിയാവുക എന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തിരുവത്ര ഐസിഎഫ് യുഎഇ നാഷണല്‍ സംഘടന കാര്യ പ്രസിഡണ്ട് ഉസ്മാന്‍ സഖാഫി, ഐസിഎഫ് യുഎഇ നാഷണല്‍ ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ, സലാം മാസ്റ്റർ, ഐസിഎഫ് യുഎഇ നാഷണല്‍ വെല്‍ഫെയര്‍ പ്രസിഡണ്ട് അബ്ദുല്‍ കരീം ഹാജി തളങ്കര എന്നിവരും പങ്കെടുത്തു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...