തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിക്ക് നേരെയുണ്ടായ ആക്രമണം പ്രത്യേക റയിൽവെ പോലീസ് സംഘം അന്വേഷിക്കും

തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയായ മലയാളി യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ പിടികൂടാൻ പ്രത്യേക റെയിൽവേ പോലീസ് സംഘത്തെ നിയോഗിച്ചു. ഡി എസ് പിയുടെ നേതൃത്വത്തിൽ 20 അംഗപോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. പ്രതി പെയിന്റിംഗ് തൊഴിലാളിയാണെന്നാണ് പോലീസ് നിഗമനം. ഇയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചുവെന്നും പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും പ്രതിയുടേതെന്ന് കരുതുന്ന ചെരുപ്പ് കണ്ടെടുത്തിട്ടുണ്ട്. ചെരുപ്പിൽ നിന്നും പെയിന്റിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്തെ പെയിന്റ് തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ 17 പേരെ വെള്ളിയാഴ്ച ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു.

തെങ്കാശിയിലെ പാവൂർ സത്രം റെയിൽവേ ജീവനക്കാരിയായ കൊല്ലം സ്വദേശിനിയ്ക്ക് നേരെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് ആക്രമണം ഉണ്ടായത്. റെയിൽവേഗേറ്റ് ഡ്യൂട്ടി ഉണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോൺ ചെയ്യുന്നതിനിടെ അക്രമിയെത്തുകയും യുവതിയെ ആക്രമിക്കുകയുമായിരുന്നു. യുവതിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പ്രതി യുവതിയെ റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി ഉറക്കെ നിലവിളിക്കുകയും അക്രമിയുടെ മുടിയിൽ കുത്തിപ്പിടിക്കുകയും ചെയ്തതോടെ അക്രമി യുവതിയെ ഉപേക്ഷിച്ചു കടന്നുകളയുകയിരുന്നു. യുവതിയുടെ നിലവിളി കേട്ടാണ് ആളുകൾ ഓടിയെത്തിയത്. തുടർന്ന് പോലീസിനെ അറിയിക്കുകയും പോലീസ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു .

അതേസമയം യുവതിയെ ആക്രമിച്ച പ്രതി തമിഴ് സംസാരിക്കുന്ന ആളാണെന്ന് യുവതിയുടെ അമ്മ പറഞ്ഞു. ഷർട്ട് ധരിക്കാത്ത കാക്കിയിട്ട ആളാണ് ആക്രമിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകിയിരുന്നു. യുവതിക്ക് ശരീരമാസകലം ക്ഷതമേറ്റതായും സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളതായും യുവതിയുടെ അമ്മ അറിയിച്ചു. യുവതി ജോലി ചെയ്യുന്ന സ്ഥലത്ത് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും അവർ ആവശ്യപ്പെട്ടു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...