ജമ്മു കശ്മീരിലെ കത്രയിൽ നിന്ന് 97 കിലോമീറ്റർ കിഴക്കാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പുലർച്ച് 5. 15നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഫെബ്രുവരി 11ന് ഗുജറാത്തിലെ സൂറത്തിൽ ഉണ്ടായ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 13ന് സിക്കിമിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലർച്ചെ 4.15നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയിരുന്നു.