കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ വിചാരണ വൈകുന്നതിന്റെ കാരണം സുപ്രീംകോടതി ആരാഞ്ഞു. കേസിൽ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്റെ ലക്ഷ്യം എന്തെന്നും ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പുതുതായി 41 സാക്ഷികളെ കൂടി വിസ്തരിക്കുന്നതിനുള്ള സത്യവാങ്മൂലം നൽകാനും കാരണം ബോധിപ്പിക്കാനും സംസ്ഥാനത്തോട് കോടതി ആവശ്യപ്പെട്ടു.
അതേസമയം കേസിൽ വിസ്തരിച്ച10 പേരെ തന്നെ വീണ്ടും വിളിച്ചു വരുത്തി വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതേസമയം ദിലീപിനോട് വാദങ്ങൾ എഴുതി നൽകാൻ കോടതി നിർദ്ദേശം നൽകി. വരുന്ന 17ന് കേസ് വീണ്ടും കോടതി പരിഗണിക്കും.