നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിപുരയിൽ എത്തും. രണ്ട് തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പാർട്ടിയുടെ സംസ്ഥാന മീഡിയ ഇൻ ചാർജ് സുനിത് സർക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി മണിക് സാഹ, ബിജെപി തിരഞ്ഞെടുപ്പ് ചുമതലയുള്ള മഹേഷ് ശർമ , പാർട്ടി സംസ്ഥാന പ്രസിഡന്റ് റജിബ് ഭട്ടാചാര്യ എന്നിവർ പ്രധാനമന്ത്രിയെ മഹാരാജാ ബിർ വിക്രം വിമാനത്താവളത്തിലെത്തി സ്വീകരിക്കും. ധലായ് ജില്ലയിലെ അംബാസയിൽ ആദ്യ റാലിയിലും ശേഷം ഗോമതിയിലെ രണ്ടാം റാലിയിലും നരേന്ദ്ര മോദി സംസാരിക്കും.